ഇടുക്കി: ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വിതക്കുന്ന വന്യജീവികളെ വെടിവെച്ചു കൊല്ലാൻ ഉത്തരവ് ഇടാൻ പിണറായി വിജയനോട് നേരിട്ട് പറയുവാൻ എം എം മണിക്ക് ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ച് യുഡിഎഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി. യുഡിഎഫ് സ്ഥാനാർഥി അഡ്വ. ഡീൻ കുര്യാക്കോസിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യുഡിഎഫ് ഉടുമ്പൻചോല മണ്ഡലം സംഘടിപ്പിച്ച കൺവെൻഷൻ ഉത്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തങ്ങളുടെ ഭാഗമായി ഉടുമ്പൻചോല നിയോജകമണ്ഡലത്തിലെ യുഡിഎഫ് മണ്ഡലം കൺവെഷനുകൾ അവസാന ഘട്ടത്തിലാണ്. കരുണാപുരം മണ്ഡലം കൺവെൻഷൻ കൂടി പൂർത്തികരിക്കുന്നതോടെ മണ്ഡലം കൺവെഷനുകൾ സമാപിക്കും. ഏപ്രിൽ ഒന്നാം തിയതി നെടുംകണ്ടത്ത് നിയോജകമണ്ഡലം കൺവെൻഷൻ നടത്തപ്പെടും. ഇതിനു മുന്നോടിയായിട്ടാണ് ഉടുമ്പൻചോല മണ്ഡലം കൺവെൻഷൻ നടന്നത്.