ETV Bharat / state

റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാന ആക്രമണം : മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എവി മുകേഷ് അന്തരിച്ചു - Journalist Died In Elephant Attack - JOURNALIST DIED IN ELEPHANT ATTACK

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റാണ് മരണം. പാലക്കാട് കൊട്ടെക്കാട് റിപ്പോര്‍ട്ടിങ്ങിനിടെയാണ് സംഭവം.

MATHRUBHUMI CAMERAMAN AV MUKESH  AV MUKESH DEATH  WILD ELEPHANT ATTACK IN PALAKKAD  എവി മുകേഷ് കാട്ടാന ആക്രമണം
AV Mukesh Died (Source: ETV Bharat Reporter)
author img

By ETV Bharat Kerala Team

Published : May 8, 2024, 12:00 PM IST

Updated : May 8, 2024, 12:12 PM IST

പാലക്കാട് : കൊട്ടെക്കാട് റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എവി മുകേഷാണ് (34) മരിച്ചത്. ഇന്ന് രാവിലെ (മെയ്‌ 8) ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് സംഭവം.

കാട്ടാനക്കൂട്ടം പുഴ മുറിച്ച് കടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ മുകേഷിനെ പാലക്കാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മലപ്പുറം പരപ്പനങ്ങാടി സ്വദേശി അവത്താന്‍ വീട്ടില്‍ ഉണ്ണിയുടെയും ദേവിയുടെ മകനാണ് മുകേഷ്. ഭാര്യ: ടിഷ

അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി : വാർത്താശേഖരണത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എവി മുകേഷിൻ്റെ അകാല വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

Last Updated : May 8, 2024, 12:12 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.