തിരുവനന്തപുരം : മാധ്യമപ്രവർത്തകനും സംസ്ഥാന ആസൂത്രണ വകുപ്പ് വൈസ് ചെയർമാൻ്റെ പ്രൈവറ്റ് സെക്രട്ടറിയുമായ ബിപിൻ ചന്ദ്രൻ (50) അന്തരിച്ചു. മുതിർന്ന സിപിഎം നേതാവ് എസ് രാമചന്ദ്രൻ പിള്ളയുടെ മകനാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അസുഖബാധയെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു.
ഏറെക്കാലം ഡൽഹിയിൽ മാധ്യമപ്രവർത്തകനായി ജോലി ചെയ്‌തിരുന്നു. ബിപിൻ ചന്ദ്രൻ എൻ്റർപ്രണർ ബിസിനസ് മാഗസിൻ്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. ഇന്ത്യൻ എക്പ്രസിലും ബിസിനസ് സ്‌റ്റാൻഡേർഡിലും അദ്ദേഹം ജോലി ചെയ്‌തു. ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായും ബിപിൻ സേവനമനുഷ്‌ഠിച്ചിരുന്നു.
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്‌ച (മെയ് 13) ഉച്ചയോടെ പേട്ട ആനയറ എൻഎസ്എസ് കരയോഗം റോഡിലുള്ള വീട്ടിലെത്തിക്കും. പൊതുദർശനത്തിന് ശേഷം വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കാരം. അമ്മ: പരേതയായ രത്നമ്മ. ഭാര്യ: ഷൈജ (മാധ്യമപ്രവർത്തക, ഡല്‍ഹി), മക്കൾ: ആദിത് പിള്ള (ഫിനാൻഷ്യൽ അനലിസ്റ്റ്, ബെംഗളൂരു), ആരോഹി പിള്ള.
ALSO READ: ഡോ. ആൻ്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍; നിയമനം നടത്തി മാർപാപ്പ