ETV Bharat / state

കശ്‌മീരി മാധ്യമപ്രവർത്തകൻ ആസിഫ് സുല്‍ത്താൻ ജയില്‍ മോചിതനായി; മോചനം 5 വർഷത്തെ ശിക്ഷയ്‌ക്ക് ശേഷം - അംബേദ്‌കർ നഗർ ജില്ലാ ജയില്‍

മാധ്യമപ്രവർത്തകൻ ആസിഫ് സുൽത്താനെ അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചത് റദ്ദാക്കി ജമ്മു കശ്‌മീർ ഹൈക്കോടതി. ഉത്തർപ്രദേശിലെ അംബേദ്‌കർ നഗർ ജില്ല ജയിലിലായിരുന്നു ആസിഫ്.

Journalist Asif Sultan  അഞ്ച് വർഷത്തെ തടവ് റദ്ദാക്കി  high court  ജമ്മു കശ്‌മീർ ശ്രീനഗർ  അംബേദ്‌കർ നഗർ ജില്ലാ ജയില്‍
Journalist Asif Sultan Released After Five Years
author img

By ETV Bharat Kerala Team

Published : Feb 29, 2024, 1:42 PM IST

ശ്രീനഗർ : കശ്‌മീരി മാധ്യമപ്രവർത്തകൻ ആസിഫ് സുൽത്താൻ ജയില്‍ മോചിതനായി (Journalist Asif Sultan released). പൊതുസുരക്ഷ നിയമം അഞ്ച് വർഷം തടവ് ശിക്ഷ അനുഭവിച്ച ആസിഫിന് ചൊവ്വാഴ്‌ചയാണ് (27-02-2024) മോചനം ലഭിച്ചത്. ആസിഫ് സുൽത്താന്‍റെ ജയില്‍ ശിക്ഷ ജമ്മു കശ്‌മീർ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ജയില്‍ ശിക്ഷ റദ്ദാക്കി എന്ന ഹൈക്കോടതി വിധി വന്ന് 78 ദിവസങ്ങൾ പിന്നിട്ട ശേഷമാണ് മോചനം ലഭിക്കുന്നത്. ഉത്തർപ്രദേശിലെ അംബേദ്‌കർ നഗർ ജില്ല ജയിലിലായിരുന്നു ആസിഫ്.

ശ്രീനഗർ ഡിസ്ട്രിക്‌ട് മജിസ്‌ട്രേറ്റിൽ നിന്നും പൊലീസ് ഏജൻസികളിൽ നിന്നും ആസിഫ് സുൽത്താന്‍റെ കുടുംബത്തിന് മോചന ഉത്തരവ് ലഭിച്ചു. ഇതേ തുടർന്ന് വിട്ടയയ്‌ക്കുകയാണെന്ന് ജയിൽ സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു. ശ്രീനഗറിൽ തീവ്രവാദികളെ പിന്തുണച്ചു എന്നാരോപിച്ച് 2018 ൽ ജമ്മു കശ്‌മീർ പൊലീസാണ് ആസിഫിനെ അറസ്‌റ്റ് ചെയ്‌തത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ മറ്റ് വകുപ്പുകളും ചുമത്തിയാണ് ആസിഫിനെതിരെ കേസെടുത്തത്.

പലതവണ അപ്പീലുകൾ നൽകിയ ശേഷം, ജമ്മു കശ്‌മീർ ഹൈക്കോടതി 2021 ൽ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ജമ്മു കശ്‌മീർ ഭരണകൂടം പിഎസ്എ പ്രകാരം കേസെടുത്ത് ആസിഫിനെ യുപിയിലെ അംബേദ്‌കർ നഗർ ജില്ല ജയിലിലേക്ക് മാറ്റുകയായിരുന്നു. ഡിസംബർ 11 ന് ജമ്മു കശ്‌മീർ ഹൈക്കോടതി അദ്ദേഹത്തിന്‍റെ ശിക്ഷ റദ്ദാക്കി. എന്നാൽ പൊലീസും ശ്രീനഗർ ജില്ല മജിസ്‌ട്രേറ്റും അദ്ദേഹത്തിന് ക്ലിയറൻസ് നൽകാൻ വീണ്ടും സമയമെടുത്തു.

ആസിഫ് അറസ്‌റ്റിലാകുമ്പോൾ കശ്‌മീർ നരേറ്റർ എന്ന മാസികയിൽ ജോലി ചെയ്യുകയായിരുന്നു. എന്നാല്‍ ഇപ്പോൾ ആ സ്ഥാപനം പ്രവർത്തിക്കുന്നില്ല. കൊല്ലപ്പെട്ട എച്ച് എം കമാൻഡർ ബുർഹാൻ വാനിയെ കുറിച്ച് മാസികയിൽ എഴുതിയ വാർത്തയാണ് ആസിഫിന്‍റെ അറസ്‌റ്റിന് കാരണമായത്. മാത്രമല്ല 2018 ൽ ആസിഫിന്‍റെ ജന്മദേശമായ ബറ്റാമാലുവിൽ ഒരു ഏറ്റുമുട്ടൽ നടന്നിരുന്നു. അതിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ സ്ഥലത്തേക്ക് എത്താന്‍ തീവ്രവാദികൾക്ക് സൗകര്യമൊരുക്കി എന്നാരോപിക്കുക കൂടി ചെയ്‌താണ് ആസിഫിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

2022 ഏപ്രിലിൽ ജാമ്യം അനുവദിച്ച ജമ്മു കശ്‌മീർ ഹൈക്കോടതിയിൽ വച്ച് ആസിഫ് ഈ ആരോപണങ്ങൾ നിഷേധിച്ചതായി അദ്ദേഹത്തിന്‍റെ കുടുംബവും അഭിഭാഷകനും പറഞ്ഞു. മകൾക്ക് ആറ് മാസം പ്രായമുള്ളപ്പോളാണ് ആസിഫ് ജയിലിലായത്, എന്നാലിപ്പോൾ മകൾക്ക് ആറ് വയസായി. മകൾ പിതാവിനെ തിരിച്ചറിയുന്നില്ല എന്നും മാധ്യമങ്ങൾ പറയുന്നു.

ALSO READ : ജമ്മു കശ്‌മീര്‍ തെരഞ്ഞെടുപ്പ് സുപ്രീം കോടതിക്ക് പ്രഖ്യാപിക്കേണ്ടി വന്നത് ലജ്ജാകരം; വിമർശിച്ച് ഒമർ അബ്‌ദുള്ള

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.