കോട്ടയം : നീറ്റ് പരീക്ഷ ക്രമക്കേട് ദേശീയ ദുരന്തമെന്ന് ജോസ് കെ മാണി എംപി. 25 ലക്ഷത്തോളം വരുന്ന വിദ്യാർഥികളുടെ ഭാവിയെയാണ് പ്രശ്‌നം ബാധിച്ചിരിക്കുന്നത്. മത്സര പരീക്ഷ കളുടെ വിശ്വാസ്യത തന്നെ ഇല്ലാതായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിൻ്റെ ആരോഗ്യ മേഖലയുമായി ബന്ധപ്പെടുന്ന കാര്യമാണിതെന്ന് ഓർമിക്കണം.
ഇത്ര ഗുരുതരമായ പ്രശ്‌നം പ്രധാനമന്ത്രി തന്നെ ഇടപെട്ടു പരിഹരിക്കേണ്ടതാണ് എന്നാൽ പാർലമെൻ്റിൽ വിഷയം ചർച്ച ചെയ്യാൻ അനുവദിച്ചില്ല. ചർച്ച ചെയ്യില്ല എന്നു വാശി പിടിക്കേണ്ട കാര്യമില്ലയെന്നും ജോസ് കെ മാണി എം പി കോട്ടയത്ത് പറഞ്ഞു.
Also Read: യുജിസി നെറ്റ്: പുതുക്കിയ പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു - NTA announces new dates for UGC NET