ETV Bharat / state

കോട്ടയത്തെ ഒരു നോളജ് ഹബ് ആക്കുന്നതിന് മുഖ്യപരിഗണന: ജോസ് കെ മാണി - Jose K Mani Press Meet

author img

By ETV Bharat Kerala Team

Published : Jun 30, 2024, 3:42 PM IST

Updated : Jun 30, 2024, 4:38 PM IST

കോട്ടയം മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപറഞ്ഞ് ജോസ് കെ മാണി. കോട്ടയത്തെ ഒരു നോളജ് ഹബ് ആക്കാനാണ് മുഖ്യ പരിഗണന നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.

JOSE K MANI  കോട്ടയത്തെ വികസന പ്രവര്‍ത്തനങ്ങള്‍  ജോസ് കെ മാണി  DEVELOPMENTAL ACTIVITIES KOTTAYAM
ജോസ് കെ മാണി മാധ്യമങ്ങളോട് (ETV Bharat)

ജോസ് കെ മാണി മാധ്യമങ്ങളെ കാണുന്നു (ETV Bharat)

തിരുവനന്തപുരം: കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ രാജ്യസഭ അംഗത്വം തിങ്കളാഴ്‌ച അവസാനിക്കാനിരിക്കെ 2009 മുതൽ ലോക്‌സഭയിലും 2019 മുതല്‍ രാജ്യസഭയിലും അംഗമായിരിക്കവെ നടപ്പാക്കിയ വികസന പദ്ധതികൾ അദ്ദേഹം വിവരിച്ചു. രാജ്യസഭയിലേക്ക് അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോട്ടയത്തെ ഒരു നോളജ് ഹബ് ആക്കുന്നതിലാണ് മുഖ്യ പരിഗണന നൽകിയത് എന്ന് എംപി പറഞ്ഞു.

കോട്ടയം മണ്ഡലത്തിലെ ഏഴ് റെയിൽവേ സ്റ്റേഷനുകളെ ആദർശ് സ്റ്റേഷനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി എന്നതും മേൽപ്പാലങ്ങൾക്ക് ബഡ്‌ജറ്റിൽ തുക അനുവദിപ്പിക്കാൻ ആയി എന്നതും വികസന നേട്ടങ്ങളായി എംപി ചൂണ്ടിക്കാട്ടി. 200 കോടിയിലധികം ചിലവിട്ട റോഡ് വികസനവും പാലായിലെ രാജീവ് ഗാന്ധി സെന്‍റര്‍ ഫോർ ബയോടെക്നോളജി എന്നിവയും നേട്ടങ്ങളുടെ പട്ടികയിൽ ഉള്‍പ്പെടുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനും കോട്ടയത്തേക്ക് കൊണ്ടുവരാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

സയൻസ് സിറ്റിയുടെ ആദ്യഘട്ടം ഉടൻ പ്രവർത്തനമാരംഭിക്കും. ജനങ്ങളിൽ നിന്ന് വികസന നിർദേശങ്ങൾ ക്ഷണിച്ച് മികച്ചവ തിരഞ്ഞെടുത്ത് 'വൺ എംപി വൺ ഐഡിയ' എന്ന പുതിയ ആശയം നടപ്പാക്കാനായി. കോട്ടയത്തും കരിങ്ങാച്ചിറയിലും ആയി രണ്ട് പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ ആരംഭിക്കുവാൻ കഴിഞ്ഞെന്നും ജോസ് കെ മാണി എംപി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Also Read: നീറ്റ് പരീക്ഷ ക്രമക്കേട് ദേശീയ ദുരന്തം: ജോസ് കെ മാണി എംപി

Last Updated : Jun 30, 2024, 4:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.