ETV Bharat / state

ജസ്‌ന തിരോധാന കേസ്: പുതിയ തെളിവുകൾ കോടതിക്ക് കൈമാറി പിതാവ്; രേഖകൾ സിബിഐയുടെ തെളിവുകളുമായി ഒത്തുനോക്കും - JESNAS FATHER SUBMITTED EVIDENCES - JESNAS FATHER SUBMITTED EVIDENCES

ജസ്‌നയുടെ പിതാവ് നൽകിയ പുതിയ തെളിവുകളും സിബിഐ കണ്ടെത്തിയ തെളിവുകളും ഒത്തുനോക്കിയ ശേഷമായിരിക്കും കേസിൽ തുടരന്വേഷണം ആവശ്യമാണോ എന്ന് കോടതി ഉത്തരവിടുന്നത്.

JESNA MISSING CASE  CBI INVESTIGATION IN JESNA CASE  ജസ്‌ന തിരോധാനം  ജസ്‌നയുടെ പിതാവ് തെളിവുകൾ കൈമാറി
JESNA (ETV Bharat Network)
author img

By ETV Bharat Kerala Team

Published : May 3, 2024, 6:22 PM IST

തിരുവനന്തപുരം: ജസ്‌ന തിരോധാനവുമായി ബന്ധപ്പെട്ട തെളിവുകൾ കുടുംബം കോടതിയിൽ ഹാജരാക്കി. ഫോട്ടോകൾ അടങ്ങിയ രേഖകൾ പെൻഡ്രൈവിലാക്കിയാണ് ഹാജരാക്കിയത്. സമർപ്പിച്ച രേഖകൾ സിബിഐയുടെ കേസ് ഡയറിയിൽ ഉള്ളതാണോ എന്ന് ഒത്തുനോക്കാനായി അന്വേഷണ ഉദ്യോഗസ്ഥൻ നാളെ കോടതിയിൽ നേരിട്ട് ഹാജരാകും.

കേസിന്‍റെ മുഴുവൻ സാധ്യതകളും നേരത്തെ പരിശോധിച്ചതാണെന്നും പുതിയ തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണത്തിന് തയാറാണെന്നും സിബിഐ നേരത്തെ അറിയിച്ചിരുന്നു. പുതിയ തെളിവുകൾ സീൽ ചെയ്‌ത കവറിൽ കൈമാറാനാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

തന്‍റെ മകൾ ജീവിച്ചിരിപ്പില്ലെന്നും, അഞ്ജാത സുഹൃത്തിനെ കുറിച്ച് വിവരം നല്‍കിയിട്ടും ആ ദിശയില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ സിബിഐ തയ്യാറായില്ലെന്നുമാണ് ജസ്‌നയുടെ പിതാവ് ജയിംസ് ജോസഫ് ആരോപിച്ചിരുന്നത്. എന്നാൽ ശരിയായി കൃത്യമായി തന്നെയാണ് അന്വേഷണം നടത്തിയത് എന്നാണ് സിബിഐ അറിയിച്ചത്.

ജസ്‌ന രഹസ്യമായി വ്യാഴാഴ്‌ചകളിൽ പ്രാര്‍ഥനയ്‌ക്ക് പോയിരുന്ന സ്ഥലം താന്‍ കണ്ടെത്തിയെന്ന് പിതാവ് അവകാശപ്പെടുന്നു. ജസ്‌നയെ കാണാതായതും ഒരു വ്യാഴാഴ്‌ചയാണ്. ഈ ദിശയില്‍ സിബിഐ അന്വേഷണം നടത്തിയില്ല. സിബിഐ ആകെ സംശയിച്ചത് ജസ്‌നയുടെ സഹപാഠിയെയാണെന്നും അദ്ദേഹം ആരോപിച്ചു.

ജസ്‌നയുടെ സഹപാഠിയെ സിബിഐ സംഘം പോളിഗ്രാഫ് ടെസ്‌റ്റിന് വിധേയനാക്കിയിരുന്നു. കാണായതിന്‍റെ തലേദിവസം ജസ്‌നക്ക് ഉണ്ടായ അമിത രക്ത സ്രാവത്തിന്‍റെ കാരണം കണ്ടെത്താന്‍ സിബിഐ സംഘം ശ്രമിച്ചില്ലെന്നും പിതാവ് കുറ്റപ്പെടുത്തി.

Also Read: 'ജസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ്; അഞ്ജാത സുഹൃത്തിനെക്കുറിച്ച് വിവരം നല്‍കിയിട്ടും സിബിഐ അന്വേഷിച്ചില്ലെന്നാരോപണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.