ETV Bharat / state

ജസ്‌ന തിരോധാന കേസ്; വിശദീകരണം സമർപ്പിക്കാൻ സമയം വേണമെന്ന് സിബിഐ - Jesna Missing Case - JESNA MISSING CASE

സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് ജസ്‌നയുടെ പിതാവ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ രണ്ടാഴ്‌ച സമയം ആവശ്യപ്പെട്ട് സിബിഐ.

JESNA MISSING CASE CBI  JESNA ABDUCTION CASE  CBI ASK TIME TO SUBMIT EXPLANATION  CBI
ജസ്‌നയുടെ തിരോധാന കേസ്, വിശദീകരണം സമർപ്പിക്കാൻ സമയം വേണമെന്ന് സിബിഐ
author img

By ETV Bharat Kerala Team

Published : Mar 26, 2024, 6:46 PM IST

തിരുവനന്തപുരം : സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് ജസ്‌നയുടെ പിതാവ് സമർപ്പിച്ച ഹർജിയിൽ തങ്ങൾക്ക് വിശദീകരണം സമർപ്പിക്കാൻ രണ്ടാഴ്‌ച സമയം വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ അഭിഭാഷകൻ (CBI Ask Time To Submit Explanation). ഈ ആവശ്യം പരിഗണിച്ച കോടതി എപ്രിൽ അഞ്ചിനകം സമർപ്പിക്കാൻ നിർദ്ദേശിച്ചു. കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് സാമർപ്പിച്ച ഹർജിയിലും കോടതി അന്ന് വാദം പരിഗണിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.

പുളിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്ക് വച്ചാണ് ജസ്‌ന/െ കാണാതാകുന്നത് ഈ സ്ഥലങ്ങളിൽ സിബിഐ അന്വേഷണം എത്തിയിട്ടില്ല. ജസ്‌നയെ കൂടെ ഡിഗ്രിക്ക് പഠിച്ച ഏതോ 'ഒരു സുഹൃത്ത്' ചതിച്ച് ദുരുപയോഗം ചെയ്‌തതായി സംശയിക്കുന്നുവെന്ന് ജസ്‌നയുടെ പിതാവ് പറഞ്ഞു. അമിത ആർത്തവ രക്തശ്രാവം ആന്തരിക അവയവങ്ങളിൽ ഉണ്ടായ പരിക്ക് കാരണം ആണോ എന്ന കാര്യങ്ങളിൽ അന്വേഷണം നടത്തിയിട്ടില്ല. ജസ്‌നയ്‌ക്കൊപ്പം ബി കോമിന് പഠിച്ചിരുന്ന അഞ്ച് പേരിലേക്ക് അന്വേഷണം എത്തിയിട്ടില്ല. കോളേജിന് പുറത്ത് ജസ്‌ന എൻഎസ്എസ് ക്യാമ്പുകൾക്ക് പോയിരുന്നു ഇതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്തിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്നോ, ജസ്‌ന മതപരിവർത്തനം നടത്തിയെന്നോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജസ്‌ന മരണപ്പെട്ടു എന്ന് സ്ഥാപിക്കാൻ കഴിയുന്ന തെളിവുകളും ലഭിച്ചിട്ടില്ല എന്നായിരുന്നു സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ടിലെ കണ്ടെത്തൽ.

2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്‌ഡി കോളജ് വിദ്യാർഥിനിയായ ജസ്‌നയെ പുളിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്കുവച്ച് കാണാതാകുന്നത്. തുടക്കം മുതല്‍ ഒരു തെളിവും ലഭിക്കാതെ അന്വേഷണ സംഘത്തെ വലച്ച അപൂര്‍വമായ തിരോധാന കേസാണ് ജസ്‌നയുടേത്. മുണ്ടക്കയം പുഞ്ചവയലിലെ ഒരു ബന്ധുവിന്‍റെ വീട്ടിലേക്ക് പോവുന്നു എന്ന് പറഞ്ഞാണ് ജസ്‌ന മാര്‍ച്ച് 22ന് വീട്ടില്‍ നിന്നിറങ്ങിയത്.

എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയെന്ന് സാക്ഷി മൊഴിയുണ്ട്. പിന്നീട് ജസ്‌നയെ ആരും കണ്ടിട്ടില്ല. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ജസ്‌ന ഫോണ്‍ എടുത്തിരുന്നില്ല. ഇത് മനപ്പൂര്‍വമാണോ? മറന്നതാണോ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഒരുപാട് ബാക്കിയാണ്. വീട്ടിലുണ്ടായിരുന്ന ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവൊന്നും കിട്ടിയില്ല.

അന്വേഷണത്തിന്‍റെ ഭാഗമായി രണ്ട് ലക്ഷത്തോളം ഫോണ്‍ നമ്പറുകളാണ് ശേഖരിച്ചത്. 4,000 നമ്പറുകള്‍ സൂക്ഷ്‌മ പരിശോധനയും നടത്തിയിട്ടുണ്ട്. ലോക്കൽ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും മൂന്നുവർഷം കേസ് അന്വേഷിച്ചു. പിന്നീട് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് സിബിഐ കേസേറ്റെടുത്തത്.

ALSO READ : ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണം ; സിബിഐ അന്തിമ റിപ്പോര്‍ട്ടിനെതിരെ ഹര്‍ജി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.