ഇടുക്കി: 'ജീറ്റ് കുനേ ദോ' ലോകകപ്പില്‍ കേരളത്തില്‍ നിന്നും നാല് പേര്‍ ദേശിയ ടീമിനുവേണ്ടി മത്സരിക്കും. (International Thai martial arts games 2024)ദേശിയ ടീം മാനേജര്‍ ബ്രൂസ്‌ലി രാജ് അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അടിമാലി സ്വദേശികളായ മൂന്ന് പേരും കോട്ടയം സ്വദേശിയായ ഒരാളുമാണ് ദേശിയ ടീമിലേക്ക് യോഗ്യത നേടിയത്.
സബ് ജൂനിയര്‍ വിഭാഗത്തില്‍ ഗോവിന്ദ് ഹരിദാസ്, പ്രണവ് സ്‌മിജു, സീനിയര്‍ വിഭാഗത്തില്‍ എബിന്‍ ഡേവിഡ് എന്നിവരും ജൂനിയര്‍ വിഭാഗത്തില്‍ മാനസിയും മത്സരിക്കും. ഈ മാസം 16 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. തായ്‌ലന്‍റിലെ ഫുക്കറ്റില്‍ ആണ് മത്സരം നടക്കുന്നത്. മത്സരങ്ങളില്‍ ദേശിയ ടീമിന്‍റെ ഭാഗമായി 51 അംഗങ്ങള്‍ പങ്കെടുക്കും. ആറാമത് ലോകകപ്പ് മത്സരമാണ് ഇത്തവണ നടക്കുന്നത്.