ETV Bharat / state

മുസ്ലിം ലീഗ് സമ്മർദ്ദം അതിജീവിച്ച് കോൺഗ്രസ്; സീറ്റ് വച്ചുമാറി ജയമുറപ്പിക്കാൻ ലീഗ് - മുസ്ലിം ലീഗ്

ലീഗിനെ രണ്ട് സീറ്റിൽ തൃപതിപ്പെടുത്താൻ കോൺഗ്രസ് പുറത്തെടുത്തത് പതിനെട്ടാം അടവ്. വിജയമുറപ്പിക്കാൻ പൊന്നാനിയിലെയും മലപ്പുറത്തെയും സ്ഥാനാർഥികളെ വച്ചുമാറി ലീഗ്.

IUML Congress Seat Sharing  Muslim League Candidates Lok Sabha  Lok Sabha Elections 2024  മുസ്‌ലിം ലീഗ്  കോൺഗ്രസ്
IUML Congress Seat Arrangements amid Political Crisis
author img

By ETV Bharat Kerala Team

Published : Feb 28, 2024, 6:16 PM IST

കോഴിക്കോട്: മാക്‌സിമം ബലം പിടിച്ച് നോക്കി, സമ്മർദ്ദത്തിലാക്കാനും ശ്രമിച്ചു. കാഴ്‌ചക്കാർ ഹരം കൊണ്ടെങ്കിലും ലീഗിന് വീണ്ടും രണ്ട് തന്നെ. ലീഗ് തല പൊക്കുമ്പോളെല്ലാം കോൺഗ്രസിലെ പഴയ നേതൃത്വം പാണക്കാട്ടെത്തി അനുരഞ്ജനത്തിലൂടെ സംഗതി മയപ്പെടുത്തിയിരുന്നു. എന്നാൽ പുതിയ നേതൃത്വം പക്ഷേ ഈ തവണ അതത്ര ഗൗനിച്ചില്ല. അതോടെയാണ് വിഷയം വഷളായത്. ഇ പി ജയരാജനെപ്പോലുള്ള നേതാക്കൾ അതിന് പരമാവധി എരിവും ചേർത്തു കൊടുത്തു. ഏതാനും മാസം മുന്‍പ് വരെ ലീഗ് സെക്രട്ടറിയായിരുന്ന കെ എസ് ഹംസയ്ക്ക്‌ സിപിഎം സീറ്റ് കൂടി കൊടുത്തതോടെ ലീഗിൽ എരിപൊരി സഞ്ചാരമായി. ചിലർ ട്രോളി ' ലീഗിന് ഈ തവണ മൂന്നുണ്ടല്ലോ' അത് ഏതാ.. ? 'പൊന്നാനി'..! (IUML Congress Seat Arrangements)

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനും, ഭരണം കിട്ടിയില്ലെങ്കിൽ പ്രതിപക്ഷ നേതൃസ്ഥാനമെങ്കിലും നേടിയെടുക്കാനുള്ള പെടാപ്പാടിലാണ് കോൺഗ്രസ്. വടക്കേ ഇന്ത്യയിൽ രക്ഷയില്ലാതെ വന്നതോടെ ഒത്തുതീർപ്പിന് വഴങ്ങുമ്പോഴും തെക്കേ ഇന്ത്യയിലാണ് കോൺഗ്രസിന്‍റെ നോട്ടം. വലിയ ഒറ്റക്കക്ഷിയാവാൻ തെക്കേ ഇന്ത്യയിൽ നിന്ന് മാത്രം 55 സീറ്റിന് മുകളിൽ നേടണം എന്നതാണ് പ്ലാൻ. അതിൽ കേരളത്തിലെ ഓരോ സീറ്റും പ്രധാനമാണെന്ന് ലീഗിനെ ധരിപ്പിച്ചു കഴിഞ്ഞു (UDF Seat Sharing).

പിന്നെ ഒരു സീറ്റ് തരാൻ നിലവിലുള്ള കോൺഗ്രസ് എംപിമാരിൽ നിന്ന് ആരാണ് മാറിക്കൊടുക്കുക? മുട്ടൻ തന്ത്രങ്ങളാണ് ലീഗിനെ കെട്ടാൻ കോൺഗ്രസ് പുറത്തെടുത്തത്. ഒരു ഒത്തുതീർപ്പിനായി ലീഗിന് രാജ്യസഭ കൊടുക്കുമെന്നാണ് താൽക്കാലിക ഉടമ്പടി. എന്നാൽ അപ്പോൾ കോൺഗ്രസ് ഉയർത്തിക്കാണിക്കുക ജാതിമത സമവാക്യമായിരിക്കും. ആ സീറ്റിൽ കണ്ണും നട്ടിരിക്കുന്ന കോൺഗ്രസുകാർ പരസ്യപ്രസ്‌താവനക്ക് മൂർച്ച കൂട്ടിയാൽ മൊത്തം പ്രശ്‌നമാകും. ലീഗ് ഇടയും, ഒരു പക്ഷേ ഇന്നത്തേക്കാൾ വലിയ പ്രശനം ഭാവിയിൽ പ്രതീക്ഷിക്കാം.

പ്രതീക്ഷിച്ചത് പോലെ മറ്റൊന്ന് കൂടി സംഭവിച്ചു, ലീഗ് സീറ്റുകൾ വച്ചുമാറി. പൊന്നാനിയിൽ ഹാട്രിക്കട്ടിച്ച് സേഫായി നിന്ന ഇ ടി മുഹമ്മദ് ബഷീർ മലപ്പുറത്തേക്ക് മാറി. പൊന്നാനിയിലക്ക് സമദാനിയും എത്തി. ആരോഗ്യ പ്രശ്‌നങ്ങളാണ് ലേശം ദൂരെയുള്ള മണ്ഡലത്തിൽ നിന്ന് മാറുന്നതിന് ലീഗ് പറയുന്ന ന്യായീകരണം. എന്നാൻ പൊന്നാനി പഴയത് പോലെ അത്ര സേഫല്ല എന്നാണ് കണക്കുകൂട്ടൽ.

യുവാക്കളടക്കമുള്ള താഴെക്കിടയിലുളള പ്രവർത്തകർ ഇ ടി വേണ്ട എന്ന് പരസ്യമായി നിലപാടെടുത്തിരുന്നു. അതോടെയാണ് ഈ വച്ചുമാറ്റം. ഇനി മലപ്പുറം സേഫാണോ എന്ന് ചോദിച്ചാൽ എതിരാളി ഒരു യുവാവാണ്. വി. വസീഫ് മലപ്പുറം മറച്ചിടുമോ എന്ന് ചോദിച്ചാൽ സമസ്‌തയുടെ നിലപാടൊക്കെ നിർണ്ണായകമാകും.

Also Read: മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീർ, പൊന്നാനിയില്‍ സമദാനി ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്‌

പൊന്നാനി ഒരു പോരാട്ട വേദിയാകാനുള്ള സാധ്യത വളരെ കൂടുതാലാണ്. ലീഗ് വിരുദ്ധരും സമസ്‌തയും കൈ കോർത്താൽ പണി പാളും. പൊന്നാനി ലോക്‌സഭ മണ്ഡലത്തിന് കീഴിലുള്ള നാല് നിയമസഭ സീറ്റുകൾ (പൊന്നാനി, താനൂർ, തവനൂർ, തൃത്താല) ഇടതുപക്ഷത്തിനൊപ്പമാണ്. എന്നാല്‍ കോട്ടക്കലും തിരൂരും തിരൂരങ്ങാടിയും മതി തങ്ങളുടെ വിജയം ഉറപ്പിക്കാനെന്നാണ് മുസ്ലിം ലീഗ് ആത്മവിശ്വാസം. അതിനപ്പുറം ലീഗിനിത് അഭിമാന പോരാട്ടം കൂടിയാണ്. തങ്ങൾക്കൊപ്പം നിന്ന് മറുപക്ഷത്തെത്തി അരിവാൾ ചുറ്റിക നക്ഷത്രിൽ ഹംസ മത്സരിക്കുന്നതിന്‍റെ അരിശമുണ്ട് ലീഗിന്. ചുരുക്കത്തിൽ ലീഗിനോട് കൊമ്പുകോർത്ത സമസ്‌തയുടെ സ്വാധീനം കൂടി തെളിയിക്കപ്പെടുന്ന തെരെഞ്ഞെടുപ്പാകും ഇത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.