സമാനതകളില്ലാത്ത പ്രകൃതി സൗന്ദര്യത്തിൻ്റെയും സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിൻ്റെയും വിശാലമായ ഭൂപ്രകൃതിയുടെയും നാടായ കേരളത്തെ "ദൈവത്തിൻ്റെ സ്വന്തം നാട്" എന്നാണ് വിശേഷിപ്പിക്കാറ്. ടൂറിസം സാധ്യതകൾ ഏറെയുള്ള കേരളത്തിന്‍റെ പ്രകൃതി മനോഹാരിത ആസ്വദിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾ ഏറെയാണ്. അവർക്കായി പുത്തന്‍ അവസരം നല്‍കാൻ ഒരുങ്ങുകയാണ് ഐആർസിടിസി. കേരളത്തിന് കൂടുതൽ പ്രാധാന്യം നൽകി ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രത്യേക ടൂർ പാക്കേജുകളുടെ ഒരു സീരിസ് കഴിഞ്ഞ ദിവസം ഐആർസിടിസി അവതരിപ്പിച്ചിരുന്നു. മൂന്നാർ, ആലപ്പുഴ, കൊച്ചി, അതിരപ്പിള്ളി എന്നിവയാണ് ടൂർ പാക്കേജുകളിലെ പ്രധാന ആകർഷണ കേന്ദ്രങ്ങൾ. പാക്കേജുകളുടെ നിരക്കുൾപ്പെടെയുള്ള വിശദാംശങ്ങൾ ഇങ്ങനെ...
1. മൂന്നാർ തേക്കടി റെയിൽ ടൂർ പാക്കേജ്
മൂന്നാറിന്‍റെ കുളിരും തേക്കടിയുടെ വന്യസൗന്ദര്യവും ഒത്തിണക്കികൊണ്ട് മലനിരകളിലേക്കും പച്ചപ്പുനിറഞ്ഞ മൊട്ടകുന്നുകളിലേക്കും തണുത്ത കാലാവസ്ഥയിലേക്കും ഇറങ്ങിച്ചെല്ലാൻ ഈ പാക്കേജ് നിങ്ങളെ സഹായിക്കുന്നു.
പാക്കേജ് ഹൈലൈറ്റുകൾ:
മൂന്നാർ: തേയിലത്തോട്ടങ്ങൾ, പ്രകൃതിരമണീയമായ വ്യൂ പോയിൻ്റുകൾ, മൂടൽമഞ്ഞ് മൂടിയ പ്രകൃതി ദൃശ്യങ്ങൾ എന്നിവയാണ് പാക്കേജിൽ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്.
തേക്കടി: ആനകളുടെയും കടുവകളുടെയും മറ്റ് വന്യജീവികളുടെയും ആവാസ കേന്ദ്രമായ പെരിയാർ വന്യജീവി സങ്കേതത്തിലൂടെയുള്ള സഫാരി.
താരിഫ് വിശദാംശങ്ങൾ:
സ്ലീപ്പർ ക്ലാസ്: ഒരാൾക്ക് ₹6,030
3 ഏസി: ഒരാൾക്ക് ₹8,340
2 ഏസി: ഒരാൾക്ക് ₹11,970
കൂടുതൽ വിവരങ്ങൾക്ക് ഐആർസിടിസി വെബ്‌സൈറ്റ് സന്ദർശിക്കുക: (https://www.irctctourism.com/pacakage_description?packageCode=SBR005)
2. മൂന്നാർ ആലപ്പുഴ റെയിൽ ടൂർ പാക്കേജ്
മൂന്നാറിലെ കുന്നുകളുടെ മനോഹാരിതയും ആലപ്പുഴയിലെ കായലുകളുടെ സൗന്ദര്യവും സംയോജിപ്പിച്ചാണ് ഈ പാക്കേജ് തയ്യാറാക്കിരിയിക്കുന്നത്.
പാക്കേജ് ഹൈലൈറ്റുകൾ:
മൂന്നാർ: അനന്തമായ തേയിലത്തോട്ടങ്ങൾ അതിമനോഹരമായ കുന്നുകൾ എന്നിവയാണ് നിങ്ങളെ കാത്തിരിക്കുന്നത്.
ആലപ്പുഴ: മനോഹരമായ ഗ്രാമങ്ങൾ, സമൃദ്ധമായ നെൽവയലുകൾ എന്നിവയിലൂടെ കണ്ണോടിച്ചുകൊണ്ട് കായലിലൂടെയുള്ള ബോട്ട് സവാരി നടത്താം.
താരിഫ് വിശദാംശങ്ങൾ:
സ്ലീപ്പർ ക്ലാസ്: ഒരാൾക്ക് ₹5,650
3 ഏസി: ഒരാൾക്ക് ₹7,830
2 ഏസി: ഒരാൾക്ക് ₹11,320
കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: [മൂന്നാർ ആലപ്പി റെയിൽ ടൂർ പാക്കേജ്](https://www.irctctourism.com/pacakage_description?packageCode=SBR006)
3. മൂന്നാർ കൊച്ചി അതിരപ്പിള്ളി റെയിൽ ടൂർ പാക്കേജ്
ഹിൽ സ്റ്റേഷനുകൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, പ്രകൃതി വിസ്‌മയങ്ങൾ എന്നിവ കോർത്തിണക്കി സംസ്ഥാനത്തിൻ്റെ സൗന്ദര്യത്തിൻ്റെയും പൈതൃകത്തിൻ്റെയും സമഗ്രമായ അനുഭവം പ്രദാനം ചെയ്യുന്നതാണ് ഈ പാക്കേജ്.
പാക്കേജ് ഹൈലൈറ്റുകൾ:
മൂന്നാർ: കാണാത്ത ദൂരത്തോളമുള്ള തേയിലത്തോട്ടങ്ങൾ തണുത്തുറഞ്ഞ മലനിരകളിലെ കാഴ്‌ചകള്‍ എന്നിവയാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കൊച്ചി: കൊച്ചിയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം, ചരിത്രപരമായ അടയാളങ്ങൾ എന്നിവയ്ക്ക് പുറമെ സഞ്ചാരികളെ മാടിവിളിക്കുന്ന വിപണികളും സന്ദർശിക്കാം.
അതിരപ്പിള്ളി വെള്ളച്ചാട്ടം: ചാലക്കുടി നദിയിൽ നിന്ന് 80 അടിയിൽ നിന്ന് താഴേക്ക് പതിക്കുന്ന "ഇന്ത്യൻ നയാഗ്ര" എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചട്ടം ആസ്വദിക്കാം.
താരിഫ് വിശദാംശങ്ങൾ:
സ്ലീപ്പർ ക്ലാസ്: ഒരാൾക്ക് ₹5,270
3 ഏസി: ഒരാൾക്ക് ₹7,320
2 ഏസി: ഒരാൾക്ക് ₹9,550
കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: [മൂന്നാർ കൊച്ചി അതിരപ്പള്ളി റെയിൽ ടൂർ പാക്കേജ്](https://www.irctctourism.com/pacakage_description?packageCode=SBR007)
4. ആലപ്പുഴ ഹൗസ്‌ബോട്ട് സ്റ്റേ
കായലിന്‍റെ സൗന്ദര്യം ആസ്വദിച്ച് പരമ്പരാഗത ഹൗസ് ബോട്ടിൽ ഒരു ആഡംബര താമസമാണ് ഈ പാക്കേജിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
പാക്കേജ് ഹൈലൈറ്റുകൾ:
ഹൗസ്‌ബോട്ട് സ്റ്റേ: ആലപ്പുഴയിലെ കായലിൽ ഒരു രാത്രി മുഴുവൻ ഹൗസ് ബോട്ടിൽ ചെലവഴിക്കാം.
ആലപ്പുഴ: സമൃദ്ധമായ പച്ചപ്പ്, കായൽ, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ എന്നിവയാണ് ഈ പാക്കേജിലെ ഹൈലെറ്റ്സ്.
താരിഫ് വിശദാംശങ്ങൾ:
3 ഏസി: ഒരാൾക്ക് ₹17,530
2 ഏസി: ഒരാൾക്ക് ₹21,030
കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: [ഹൗസ്‌ബോട്ട് സ്റ്റേയി റെയിൽ ടൂർ പാക്കേജ്](https://www.irctctourism.com/pacakage_description?packageCode=WBA040)
എന്തുകൊണ്ട് ഐആർസിടിസി ടൂറിസം തെരഞ്ഞെടുക്കണം?
കുറഞ്ഞ ചെലവിൽ മികച്ച യാത്ര ഒരുക്കുന്നതിലും സഞ്ചാരികൾക്ക് നല്ല അനുഭവങ്ങൾ സമ്മാനിക്കുന്നതിലും പ്രശസ്‌തമാണ് ഐആർസിടിസി ടൂർ പാക്കേജുകൾ. ഓരോ പാക്കേജുകളും വളരെ സുരക്ഷിതമായാണ് ഐആർസിടിസി ഒരുക്കുന്നത്. സുഖപ്രദമായ ട്രെയിൻ യാത്രകൾ മുതൽ താമസ സൗകര്യങ്ങൾ വരെ ഇതിൽ ലഭ്യമാണ്. ഒരു അവധിക്കാലം പൂർണമായും ആസ്വദിക്കാൻ ഐആർസിടിസി നിങ്ങളെ സഹായിക്കുന്നു.
ബുക്കിങ്ങും ലഭ്യതയും
കേരള ടൂർ പാക്കേജുകൾക്കുള്ള ബുക്കിങ്ങുകൾ ആരംഭിച്ചു കഴിഞ്ഞു. ടിക്കറ്റുകൾ നേരത്തെ തീർന്നുപോകാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടി റിസർവ് ചെയ്യത് യാത്ര ഉറപ്പുവരുത്താം. ഐആർസിടിസി ടൂറിസം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ തടസമില്ലാത്ത ബുക്കിങ് ചെയ്യാവുന്നതാണ്. യാത്രകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്.
Also Read: ഓൺലൈൻ ടിക്കറ്റ് ബുക്കിങ് നിയന്ത്രണം: വാർത്ത അടിസ്ഥാന രഹിതം, വിശദീകരണവുമായി ഐആർസിടിസി