ETV Bharat / state

വേനൽ ചൂടിനെ തോൽപിച്ച് ഇടുക്കി; സഞ്ചാരികളുടെ എണ്ണത്തിൽ റേക്കോർഡിട്ട് ഇരവികുളം - Eravikulam National Park tourism - ERAVIKULAM NATIONAL PARK TOURISM

മെയ് മാസത്തിൽ മാത്രം ഒന്നര ലക്ഷത്തോളം സഞ്ചാരികളെത്തിയതോടെ മൂന്നരകോടിയോളം വരുമാനം ഇവിടെ ഉണ്ടായി

ഇരവികുളം  ലക്കം വെള്ളച്ചാട്ടം  മൂന്നാർ  IDUKKI TOURISM
iravikulam Records The Number Of Tourists (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 2, 2024, 10:59 PM IST

Updated : Jun 2, 2024, 11:05 PM IST

സഞ്ചാരികളുടെ എണ്ണത്തിൽ റേക്കോർഡിട്ട് ഇരവികുളം (ETV Bharat)

ഇടുക്കി: ഇടുക്കി എന്ന് പറയുമ്പോൾ നമ്മുടെ മനസിലേക്ക് ആദ്യമത്തുന്നത് ഇരവികുളവും, മൂന്നാറും, ലക്കം വെള്ളച്ചാട്ടവും, പെരിയാർ നാഷണൽ പാർക്കും തേക്കടിയുമെല്ലാമാണ്. ഇപ്പോയിതാ സഞ്ചാരികളുടെ എണ്ണത്തിൽ റേക്കോർഡിട്ടിരിക്കുയാണ് ഇരവികുളം. മെയ് മാസത്തിൽ മാത്രം ഇരവികുളം ദേശിയോദ്യാനത്തിലും ലക്കം വെള്ളച്ചാട്ടത്തിലുമായി ഒന്നര ലക്ഷത്തോളം സഞ്ചാരികളെത്തിയതായാണ് കണക്ക്.

ഇതിലൂടെ വരുമാനമായി മൂന്നരക്കോടിയോളം രൂപയാണ് ലഭിച്ചത്. ചുട്ടുപൊള്ളുന്ന വേനലിൽ കോടമഞ്ഞ് കാണാനും കുളിരാസ്വദിക്കാനും ഈ മധ്യവേനൽ അവധിക്കാലത്തും മൂന്നാറിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തി. ബോട്ടിങ്ങ് സെൻ്ററുകളിലും ഉദ്യാനങ്ങളിലും സഞ്ചാരിളുടെ വലിയ തിരക്കനുഭവപ്പെട്ടു. ഇരവികുളം ദേശിയോദ്യാനം, ലക്കം വെള്ളച്ചാട്ടം എന്നിവിടങ്ങളായിരുന്നു സഞ്ചാരികളുടെ തിരക്ക് കൂടുതലായി അനുഭവപ്പെട്ട രണ്ട് പ്രധാന കേന്ദ്രങ്ങൾ.

മെയ് മാസത്തിൽ മാത്രം ഇരവികുളം ദേശിയോദ്യാനത്തിലും ലക്കം വെള്ളച്ചാട്ടത്തിലുമായി ഒന്നര ലക്ഷത്തോളം സഞ്ചാരികളെത്തിയതായാണ് കണക്ക്. ഇതിലൂടെ മൂന്നരക്കോടിയോളം രൂപ വരുമാനമായി ലഭിച്ചു. ഇത്തവണയും ഇരവികുളം ദേശിയോദ്യാനത്തിൽ സഞ്ചാരികൾക്കായി കൂടുതൽ പുതുമയും സൗകര്യങ്ങളും ക്രമീകരിച്ചിരുന്നു. ഉയരം കൂടിയ ആനമുടിയും ഇരവികുളത്തെ മലനിരകളും ചോലവനങ്ങളും പുല്‍മേടുകളും നിറഞ്ഞ പാര്‍ക്കിനെ പൂർണ്ണതോതിൽ സഞ്ചാരികൾക്ക് അറിയാൻ വെര്‍ച്ച്വല്‍ റിയാലിറ്റി സംവിധാനവും ഒരുക്കിയിട്ടുണ്ട്.

മുമ്പ് വിനോദസഞ്ചാരികള്‍ക്ക് പാര്‍ക്കിലെത്തി മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് ടിക്കറ്റ് എടുത്ത് പാര്‍ക്കില്‍ കയറേണ്ട സ്ഥിതിയാണ് ഉണ്ടായിരുന്നത്. അത്തരം രീതികള്‍ പാടെ മാറി സന്ദർശകർക്ക് ഓണ്‍ ലൈനായി ടിക്കറ്റുകള്‍ എടുക്കുന്നതിന് ഇന്ന് സൗകര്യമുണ്ട്. ഇരവികുളത്ത് എത്തുന്ന സഞ്ചാരികൾ ഏറെ സമയം ചിലവഴിക്കുന്നു. ട്രാഫിക്ക് കുരുക്ക് കുറയ്‌ക്കുന്നതിന് പ്രത്യക പാര്‍ക്കിംങ്ങ് സംവിധാനവും ഈ അവധിക്കാലത്ത് തയ്യാറാക്കിയിരുന്നു. മധ്യവേനൽ അവധി അവസാനിച്ചാലും ഉദ്യാനത്തിലേക്കുള്ള സഞ്ചാരികളുടെ വരവ് തുടരുമെന്നാണ് പ്രതീക്ഷ.

Also Read : സുന്ദര കാഴ്‌ചകളുടെ പറുദീസ; സഞ്ചാരികളേ... വരൂ, കല്യാണത്തണ്ടിലെ മലനിരകളിലേക്ക് - Kalyanathandu In Idukki

Last Updated : Jun 2, 2024, 11:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.