ETV Bharat / state

അന്താരാഷ്‌ട്ര യോഗ ദിനം: ശ്രദ്ധേയമായി കൊച്ചിൻ പോര്‍ട്ടില്‍ നങ്കൂരമിട്ട കപ്പലുകളിലെ യോഗാഭ്യാസം - Yoga Practice In Kochin Port - YOGA PRACTICE IN KOCHIN PORT

എറണാകുളം വാർഫിൽ നങ്കൂരമിട്ട യാത്ര കപ്പലുകളില്‍ യോഗ ദിനാചരണം. നഴ്‌സിങ് സ്‌കൂൾ വിദ്യാർഥികൾ, സിഐഎസ്എഫ് ഭടന്മാർ, കൊച്ചി പോർട്ടിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. യോഗ പരിശീലന ക്ലാസ് നയിച്ചത് യോഗ ആചാര്യൻ എസ്. രാജേന്ദ്രൻ.

YOGA DAY CELEBRATION 2024  YOGA DAY CELEBRATION IN KOCHI  അന്താരാഷ്‌ട യോഗാ ദിനം  കൊച്ചിൻ പോർട്ട് യോഗ പരിശീലനം
Yoga Practice In Kochin Port (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 21, 2024, 4:32 PM IST

കപ്പലിലെ യോഗാഭ്യാസം (ETV Bharat)

എറണാകുളം: അന്താരാഷ്‌ട്ര യോഗ ദിനത്തിൽ യോഗാഭ്യാസത്തിൻ്റെ പ്രസക്തി വിളംബരം ചെയ്‌ത് കൊച്ചിയിൽ വിപുലമായ യോഗാദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. കൊച്ചി കപ്പൽ ശാലയിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണം ശ്രദ്ധേയമായി. എറണാകുളം വാർഫിൽ നങ്കൂരമിട്ട യാത്ര കപ്പലായ എം.വി കോറൽസിലും ഡ്രഡ്‌ജറായ നെഹ്റു ശതാബ്‌ദിയിലും എറണാകുളം വാർഫിലുള്ള സഗരിക ക്രൂയിസ് ടെർമിനലിലുമാണ് യോഗ പരിശീലന പരിപാടികൾ സംഘടിപ്പിച്ചത്.

കൊച്ചിൻ പോർട്ട് അതോറിറ്റി ചെയർമാൻ കാശി വിശ്വനാഥൻ, ഡെപ്യൂട്ടി ചെയർപേഴ്‌സൺ
വികാസ് നർവാളും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും കുടുംബസമേതം യോഗയിൽ പങ്കെടുത്തു. ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തിന് ഏറെ സഹായകമാണ് യോഗ പരിശീലനമെന്ന് ബി.കാശി വിശ്വനാഥൻ പറഞ്ഞു. യോഗഭ്യാസം യോഗ ദിനാചരണത്തിൽ ഒതുക്കാതെ സ്ഥിരമായി ചെയ്യണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കൊച്ചിൻ പോർട്ടിന്‍റെ നഴ്‌സിങ് സ്‌കൂൾ വിദ്യാർഥികൾ, സിഐഎസ്എഫ് ഭടന്മാർ, കൊച്ചി പോർട്ടിന്‍റെ മുതിർന്ന ഉദ്യോഗസ്ഥരടക്കം നിരവധി പേർ യോഗാഭ്യാസ പ്രകടനത്തിൽ പങ്കെടുത്തു. യോഗ ആചാര്യൻ എസ്. രാജേന്ദ്രൻ യോഗ പരിശീലന ക്ലാസ് നയിച്ചു.

അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് എറണാകുളം ടൗൺ ഹാളിൽ കൊച്ചി കോർപ്പറേഷൻ ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. കേന്ദ്രീയ വിദ്യാലയം, ഐലൻഡ് ഗവൺമെന്‍റ് ഹൈസ്‌കൂൾ, എന്നിവിടങ്ങളിൽ വിദ്യാർഥികൾക്കായി യോഗ പ്രമേയമായുള്ള ചിത്രരചന മത്സരവും നടന്നു. അന്താരാഷ്ട്ര യോഗ ദിനത്തിന്‍റെ ഭാഗമായി കൊച്ചി നഗരസഭയും യോഗ പൂർണ്ണിമ യോഗ റിസർച്ച് സെന്‍ററും ചേർന്ന് ദേശീയ യോഗ സെമിനാറും സംഘടിപ്പിച്ചു.

Also Read: അന്താരാഷ്‌ട്ര യോഗ ദിനം | 'ഭൂതകാലത്തെ ഒഴിവാക്കാം, വർത്തമാനകാലത്ത് ജീവിക്കാം, ആഗോള നന്മയ്ക്കായി യോഗ ചെയ്യാം': പ്രധാനമന്ത്രി ശ്രീനഗറിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.