ETV Bharat / state

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ; പ്രതിയെ 3 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു - Influencers suicide Case follow up - INFLUENCERS SUICIDE CASE FOLLOW UP

പ്രതി ബിനോയിയും പെണ്‍കുട്ടിയും ഒരുമിച്ച് പോയ സ്ഥലങ്ങളില്‍ പരിശോധന നടത്താനാണ് കസ്‌റ്റഡി കാലാവതി നീട്ടി നല്‍കിയത്. ഉത്തരവ് തിരുവനന്തപുരം പോക്സോ കോടതിയുടേത്.

INSTAGRAM INFLUENCER SUICIDE CASE  ഇൻഫ്ലുവൻസര്‍ ആത്മഹത്യക്കേസ്  Thiruvananthapuram news  Influencers suicide malayalam news
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 20, 2024, 4:50 PM IST

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പ്ലസ്‌ ടു വിദ്യാർഥിനി ആത്മഹത്യ ചെയ്‌ത കേസിലെ പ്രതി ബിനോയിയെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടുനല്‍കി. കേസ് പരിഗണിച്ച തിരുവനന്തപുരം പോക്സോ കോടതിയുടേതാണ് നടപടി. പ്രതി പെണ്‍കുട്ടിയെ കൊണ്ടുപോയ റിസോർട്ടും വാഹനവും പരിശോധിക്കാനാണ് പൊലീസ് മൂന്ന് ദിവസത്തെ കസ്‌റ്റഡി ആവശ്യപ്പെട്ടത്.

പ്രതിയുടെ പ്രവർത്തികളാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയിൽ കലാശിച്ചത് എന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ അജിത് പ്രസാദിന്‍റെ വാദം. എന്നാൽ മാർച്ച് മുതൽ പെണ്‍കുട്ടിയുമായി പ്രതിക്ക് ഒരു ബന്ധവും ഇല്ലെന്നും അഥവാ ഉണ്ടായിരുന്നെങ്കിൽ അന്ന് പരാതി നൽകുമായിരുന്നു. മൂന്ന് മാസം കാത്തിരിക്കില്ല എന്നുമാണ് പ്രതിഭാഗത്തിന്‍റെ മറുപടി.

ആരെയോ സംരക്ഷിക്കുവാൻ വേണ്ടി പൊലീസ് കെട്ടിച്ചമച്ച കഥയാണ് ഇതെന്നും പ്രതിഭാഗം വാദിച്ചു. പെൺകുട്ടിയുടെ സുഹൃത്തും പ്രതിയുമായ ബിനോയിയെ കഴിഞ്ഞ ദിവസം എസിജെഎം കോടതി ജൂലൈ മൂന്ന് വരെ റിമാൻഡ് ചെയ്‌തിരുന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇവർ രണ്ട് വർഷത്തോളം റീൽസ് ചെയ്‌തിരുന്നു. പ്രതിയുമായി അടുപ്പമുണ്ടായിരുന്നപ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തി ആയിരുന്നില്ല എന്നത് കൊണ്ടാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

Also Read: പതിമൂന്നുകാരിയെ കൊന്നത് അശ്ലീല വീഡിയോ അടിമയായ പിതാവ്; കൊല പീഡനത്തിനിടെയെന്ന് പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.