ഇടുക്കി: മതത്തിൻ്റെ പേരിൽ സമൂഹത്തെ ശിഥിലമാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ. രാജ്യത്തിന്‍റെ 78-ാം സ്വാതന്ത്ര്യദിനാഘോഷഷത്തോടനുബന്ധിച്ച് ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ ദേശീയപതാക ഉയർത്തിയശേഷം വിവിധ സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതയിൽ അധിഷ്‌ഠിതമായെ ഐക്യമാണ് ഇന്ത്യയെ നയിക്കുന്നത്.
ഈ ഐക്യമാണ് രാജ്യത്തെ കരുത്തുറ്റതാക്കുന്നത്. കാർഗിൽ യുദ്ധത്തിൻ്റെ 25 വാർഷികം കൂടിയാണിന്ന്. അന്ന് ജീവൻ ബലിയർപ്പിച്ച മനുഷ്യരെ കൂടി നമ്മൾ ഓർക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പ്രകൃതി ദുരന്ത പശ്ചാത്തലത്തിൽ വലിയെ വെല്ലുവിളികളാണ് നമ്മുടെ ജില്ല അഭിമുഖീകരിക്കുന്നത്. മുല്ലപ്പെരിയാറിയാൽ പുതിയ ഡാം വേണമെന്നതാണ് നമ്മുടെ ആവശ്യം.
തമിഴ്‌നാടിന് ആവശ്യമായ ജലലഭ്യത ഉറപ്പ് വരുത്തിയാകും പുതിയ ഡാം നിർമ്മിക്കുക. മുല്ല പെരിയാാറിൻ്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ടി ബിനു, ജില്ലാ കലക്‌ടർ വി വിഗ്നേശ്വരി, ഇടുക്കി സബ് കലക്‌ടർ അരുൺ എസ് നായർ, ജില്ലാ പൊലീസ് മേധാവി വിഷ്‌ണു പ്രദീപ്, എഡിഎം ഷൈജു, പി ജേക്കബ്, ജില്ലാതല വകുപ്പ് മേധാവികൾ, ജീവനക്കാർ, വിദ്യാർഥികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
പരേഡിൽ പങ്കെടുത്ത പ്ലാറ്റൂണകൾക്കുള്ള സമ്മാന വിതരണവും പരിപാടിയിൽ നടന്നു. തുടർന്ന് വിവിധ സ്‌കൂളുകളിലെ കുട്ടികൾ അവതരിപ്പിച്ച ദേശഭക്തിഗാനാവതരണവും, പഴയരിക്കണ്ടം ഹൈസ്‌കൂളിലെ കുട്ടികളുടെ തായമ്പകയും, തേക്കടി ആരണ്യം ട്രൈബല്‍ ആര്‍ട്‌സ് ഗ്രൂപ്പിന്‍റെ സാംസ്‌കാരിക പരിപാടിയും അരങ്ങേറി.
Also Read: മഴയിലും പ്രൗഢഗംഭീരം...!; തലസ്ഥാനനഗരിയിലെ സ്വാതന്ത്ര്യദിനാഘോഷ കാഴ്‌ചകള്‍