ETV Bharat / state

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്‌ട്രീയ പകപോക്കല്‍; തൃശൂര്‍ ജില്ല കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചതില്‍ സിപിഎം - ITD freezes CPM account

പ്രതിപക്ഷ പാര്‍ടികളെയും പ്രതിപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാരുകളെയും വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നയത്തിന്‍റെ ഭാഗമായാണ്‌ ആദായ നികുതി വകുപ്പിന്‍റെ നടപടിയെന്ന് സിപിഎം

CPM THRISSUR DISTRICT COMMITTEE  ITD FREEZES CPM ACCOUNT  CPM BANK ACCOUNT FREEZES  INCOME TAX DEPARTMENT
Income Tax Department Has Frozen the Bank Account of Cpm Thrissur District Committee
author img

By ETV Bharat Kerala Team

Published : Apr 7, 2024, 6:53 AM IST

തിരുവനന്തപുരം : തെരഞ്ഞെടുപ്പ്‌ ഘട്ടത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി രാഷ്‌ട്രീയ പക തീര്‍ക്കുകയെന്ന ബിജെപി സര്‍ക്കാരിന്‍റെ തീരുമാനത്തിന്‍റെ ഭാഗമായാണ്‌ സിപിഎം തൃശൂർ ജില്ല കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചതെന്ന് സിപിഎം. നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. വരവ്‌ - ചെലവ്‌ കണക്കുകള്‍ കൃത്യമായി ആദായ നികുതി വകുപ്പിനും, തെരഞ്ഞെടുപ്പ്‌ കമ്മിഷനും ഓരോ വര്‍ഷവും സമര്‍പ്പിക്കാറുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ വ്യക്തമാക്കി.

ഇത്തരത്തില്‍ സമര്‍പ്പിക്കപ്പെട്ടതാണ്‌ തൃശൂര്‍ ജില്ല കമ്മിറ്റിയുടെ കണക്കുകളെല്ലാം. തൃശൂരിലെ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നുവന്ന വിഷയങ്ങളില്‍ തെറ്റുകള്‍ക്കെതിരെ ഉറച്ച നിലപാട്‌ പാര്‍ടി സ്വീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. തൃശൂര്‍ ജില്ല സെക്രട്ടറിക്ക്‌ എന്‍ഫോഴ്‌സ്‌മെന്‍റ് നല്‍കിയ നോട്ടിസിന്‍റെ അടിസ്ഥാനത്തിലാണ്‌ എന്‍ഫോഴ്‌സ്‌മെന്‍റിന്‌ മുന്നില്‍ ജില്ല സെക്രട്ടറി എം എം വര്‍ഗീസ്‌ ഹാജരായതെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഇന്‍കം ടാക്‌സ്‌ അധികൃതര്‍ മുന്‍കൂട്ടി യാതൊരു നോട്ടിസും നല്‍കാതെയും, വിശദീകരണം ആവശ്യപ്പെടാതെയുമാണ് അക്കൗണ്ട്‌ മരവിപ്പിച്ചത്. ഇക്കാര്യത്തില്‍ ആദായ നികുതി വകുപ്പ്‌ അങ്ങേയറ്റം തെറ്റായ നടപടിയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. പ്രതിപക്ഷ പാര്‍ടികളെയും, അവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളേയും വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നയത്തിന്‍റെ ഭാഗമായാണ്‌ ഇതുണ്ടായിട്ടുള്ളത്.

ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം പാര്‍ട്ടി രേഖപ്പെടുത്തുന്നുവെന്നു. തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായിക്കൊണ്ട്‌ ഇത്തരം നയങ്ങള്‍ തിരുത്താനുള്ള പോരാട്ടത്തില്‍ അണിചേരണമെന്നും വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.