ഇടുക്കി: നെടുങ്കണ്ടം പുഷ്‌പകണ്ടം നാലുമലയില്‍ അനധികൃത ട്രക്കിങ് നടത്തിയ സംഘത്തിനെതിരെ കര്‍ശന നടപടിയെടുക്കാൻ ജില്ല കലക്‌ടറുടെ നിര്‍ദേശം. റവന്യൂ ഭൂമിയിലൂടെ അനധികൃത ട്രക്കിങ് നടത്തിയതിനാണ് നടപടി. കര്‍ണാടകയില്‍ നിന്നും ഓഫ്‌റോഡ് ട്രക്കിങ്ങിനായി എത്തിയ സംഘത്തിന്‍റെ വാഹനങ്ങള്‍ കഴിഞ്ഞ ദിവസം മഴയെ തുടര്‍ന്ന് നാലുമലയിൽ കുടുങ്ങിയിരുന്നു.
40 അംഗ സംഘമാണ് ട്രക്കിങ്ങിന് എത്തിയത്. ഇരുവശങ്ങളും ചങ്കുത്തായ മലയിലൂടെ അപകടകരമായ രീതിയിലാണ് വാഹനം ഓടിച്ച് കയറിയത്. ശക്തമായ മഴ പെയ്‌തതോടെ വാഹനം തിരിച്ചിറക്കുവാൻ ആകാത്ത അവസ്ഥയിലായി. തുടർന്ന് വാഹനം ഉപേക്ഷിച്ച് ഇവര്‍ താഴ്‌വാരത്തേക്ക് എത്തി നാട്ടുകാരുടെ സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. ഥാർ വാഹനങ്ങളായിരുന്നു ഇവർ ഉപയോഗിച്ചിരുന്നത്.
ALSO READ: ബൈക്കില്‍ തീ തുപ്പുന്ന സൈലന്‍സര്‍, നടുറോഡില്‍ അഭ്യാസം; യുവാവിനെ 'പൂട്ടി' എംവിഡി