ETV Bharat / state

അനധികൃത സ്വത്ത് സമ്പാദന കേസ്; 'മുന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ക്കെതിരെ അന്വേഷണം നടത്തണം': വിജിലന്‍സ് കോടതി - Illegal Acquisition Case - ILLEGAL ACQUISITION CASE

വില്‍പ്പന നികുതി മുന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ക്കെതിരെ സമഗ്രമായ വിജിലന്‍സ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമർപ്പിക്കാൻ നിർദേശിച്ച് കോടതി. അന്വേഷണം അനധികൃത സ്വത്ത് സമ്പാദന കേസില്‍. രമ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം.

VIGILANCE INVESTIGATION  അനധികൃത സ്വത്ത് സമ്പാദന കേസ്  Illegal Acquisition Case  മുന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ കേസ്
Vigilance court (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 27, 2024, 10:57 PM IST

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വില്‍പ്പന നികുതി മുന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ക്കെതിരെ സമഗ്രമായ വിജിലന്‍സ് അന്വേഷണം നടത്തി രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി. പ്രത്യേക വിജിലന്‍സ് കോടതി ജഡ്‌ജി എംവി രാജകുമാരയാണ് പ്രത്യേക വിജിലന്‍സ് സെല്‍ എസ്‌പിക്ക് നിര്‍ദ്ദേശം നല്‍കിയത്.

വില്‍പ്പന നികുതി മുന്‍ ഡെപ്യൂട്ടി കമ്മിഷണറും നാലാഞ്ചിറ എംഎം ലെയിന്‍ അശ്വതിയില്‍ എസ്‌വി സേസിറിനെതിരെയാണ് അന്വേഷണം നടത്തേണ്ടത്. ഇതുവരെ നികുതി അടയ്ക്കുകയോ റിട്ടേണ്‍സ് ഫയല്‍ ചെയ്യുകയോ ചെയ്യാതിരുന്ന ബിഎസ് എന്‍റര്‍പ്രൈസസ് എന്ന ക്രഷര്‍ യൂണിറ്റില്‍ പരിശോധന നടത്തിയ ഇയാള്‍ ക്രഷര്‍ യൂണിറ്റിന് 31,71,860 രൂപ പിഴ ചുമത്തി.

ഇതിന് പിന്നാലെ ക്രഷര്‍ യൂണിറ്റുകാരില്‍ നിന്ന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങി. ശേഷം പിഴ 1,50,000 ആയി ഇളവ് ചെയ്‌ത് കൊടുക്കുകയുമായിരുന്നു. ഇതടക്കമുളള തെളിവുകള്‍ ഹര്‍ജിക്കാരന്‍ കോടതിയില്‍ ഹാജരാക്കി. വില്‍പ്പന നികുതി വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥനും എറണാകുളം തൃക്കാക്കര സ്വദേശിയുമായ ജോര്‍ജ് വര്‍ഗീസായിരുന്നു ഹര്‍ജിക്കാരന്‍.

ഇയാള്‍ക്കെതിരെ 2018ല്‍ വിജിലന്‍സ് തന്നെ ദ്രുത അന്വേഷണം നടത്തി പ്രാഥമിക അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തിരുന്നു. എന്നാൽ ഭരണപരമായ സ്വാധീനം കൊണ്ട് വിജിലന്‍സ് പ്രത്യേക സെല്‍ ഇന്‍സ്‌പെക്‌ടറുടെ അന്വേഷണത്തിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്ന റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരായ എല്ലാ വിജിലന്‍സ് അന്വേഷണങ്ങളും അവസാനിപ്പിച്ചിരുന്നു. 1989ല്‍ ആശ്രിത നിയമനത്തില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചയാളാണ് ഇയാൾ. പിന്നീട് വില്‍പ്പന നികുതി വകുപ്പിന്‍റെ ചെക്ക് പോസ്റ്റ് ഡ്യൂട്ടി ചുമതല വന്ന ശേഷമാണ് 20 കോടിയിലേറെ രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയതെന്നാണ് ഹര്‍ജിക്കാരന്‍റെ ആരോപണം.

Also Read: കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ കയ്യോടെ പൊക്കി വിജിലന്‍സ് ▶️ വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.