ETV Bharat / state

ഐസിയു പീഡനക്കേസ്: പരാതി അന്വേഷിക്കാൻ ഉത്തരമേഖല ഐ ജിയ്ക്ക് നിർദേശം നല്‍കി മുഖ്യമന്ത്രിയുടെ ഓഫീസ് - ICU torture case

ഐസിയു പീഡനക്കേസിലെ അതിജീവിതയുടെ പരാതി അന്വേഷിച്ച് അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നല്‍കാൻ ആവശ്യപ്പെട്ടിട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്.

ICU TORTURE CASE  ഐ സി യു പീഡനക്കേസ്  THE CHIEF MINISTERS OFFICE  NORTH REGION IG TO INVESTIGATE CASE
ICU torture case: The chief minister's office has order the North Region IG to investigate the case
author img

By ETV Bharat Kerala Team

Published : Apr 22, 2024, 8:51 PM IST

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യു പീഡനക്കേസിലെ അതിജീവിതയുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. പരാതി അന്വേഷിക്കാൻ ഉത്തരമേഖല ഐ ജിയോട് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നല്‍കി.

അതിജീവിതയുടെ സമരത്തെ കുറിച്ചും അന്വേഷണ റിപ്പോർട്ട് കൈമാറാത്തതിനെ കുറിച്ചും അന്വേഷിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ നിർദേശത്തിലുണ്ട്. അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നല്‍കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതില്‍ സന്തോഷമുണ്ടെന്നും ഗൈനക്കോളജിസ്റ്റ് കെ വി പ്രീതിയ്ക്ക് എതിരായ പരാതിയില്‍ അന്വേഷണ റിപ്പോർട്ട് ലഭിക്കും വരെ കമ്മിഷണർ ഓഫീസിന് മുൻപിലെ സമരം തുടരും എന്നും അതിജീവിത അറിയിച്ചു.

Also Read:ഐസിയു പീഡനക്കേസ് : അതിജീവിത വീണ്ടും സമരത്തിലേക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.