ETV Bharat / state

ഐസിയു പീഡനക്കേസ്: അതിജീവിതയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും - Medical College ICU Rape Case - MEDICAL COLLEGE ICU RAPE CASE

അതിജീവിത ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതിക്കെതിരായി നല്‍കിയ പരാതിയില്‍ പുനരന്വേഷണത്തിന് തുടക്കം

കോഴിക്കോട് ഐസിയു പീഡനക്കേസ്  ICU RAPE CASE VICTIMS STATEMENT  ICU RAPE CASE ATIJEEVITHA  ICU RAPE CASE UPDATES
ICU Rape Case (Source: ETV Bharat Reporter)
author img

By ETV Bharat Kerala Team

Published : May 9, 2024, 8:42 AM IST

കോഴിക്കോട്: ഐസിയു പീഡനക്കേസിൽ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതിക്കെതിരായി അതിജീവിത നല്‍കിയ പരാതിയില്‍ പുനരന്വേഷണത്തിന് തുടക്കമായി. ആന്‍റി നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്‍റ് കമ്മിഷണര്‍ ഇന്ന് അതിജീവിതയില്‍ നിന്ന് മൊഴിയെടുക്കും. ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മൊഴിയെടുക്കുന്നതിനായി അതിജീവിതയെ വിളിപ്പിച്ചത്.

അതിജീവിതയെ ആദ്യം പരിശോധിച്ചതും മൊഴി രേഖപ്പെടുത്തിയതും ഡോ. പ്രീതിയായിരുന്നു. താന്‍ പറഞ്ഞ കാര്യങ്ങളല്ല ഡോക്‌ടർ എഴുതിയതെന്നും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചതെന്നുമായിരുന്നു അതിജീവിതയുടെ പരാതി.
ഇക്കാര്യത്തില്‍ ആദ്യം അന്വേഷണം നടത്തിയ മെഡിക്കല്‍ കോളജ് അസിസ്റ്റന്‍റ് കമ്മിഷണര്‍ കെ സുദർശൻ അതിജീവിതയുടെ ആരോപണങ്ങള്‍ തള്ളിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.

ഇതിന്മേല്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഉത്തരമേഖല റേഞ്ച് ഐജിക്ക് നൽകിയ പരാതിയിലാണ് പുതിയ ഉദ്യോഗസ്ഥന് പുനരന്വേഷണ ചുമതല നല്‍കിയത്. നാര്‍ക്കോട്ടിക് സെല്‍ എസിപി ടി പി ജേക്കബിനോട് അന്വേഷണം നടത്തി ഒരാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.

ALSO READ: ഐസിയു പീഡനക്കേസ് : ഡോ. കെ വി പ്രീതിക്കെതിരെ പുനരന്വേഷണം വേണണമന്ന ആവശ്യവുമായി അതിജീവിത

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.