ETV Bharat / state

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; യോഗേഷ് ഗുപ്‌ത വിജിലൻസ് മേധാവി, ഹർഷിത അട്ടല്ലൂരി ബെവ്‌കോ എംഡി - IPS RESHUFFLE KERALA - IPS RESHUFFLE KERALA

വിജിലൻസ് ഡയറക്‌ടറായി യോഗേഷ് ഗുപ്‌തയ്ക്ക് നിയമനം. ബിവറേജ്‌സ് കോർപറേഷന്‍റെ സിഎംഡി ആയി ഹർഷിത അട്ടല്ലൂരിയെ നിയമിച്ചു. ട്രാൻസ്‌പോർട്ട് കമ്മിഷണറായി എ അക്ബറിന് നിയമനം.

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി  YOGESH GUPTA VIGILANCE DIRECTOR  HARSHITA ATTALURI CMD OF BEVCO  എ അക്ബര്‍ ട്രാൻസ്‌പോർട്ട്
Yogesh Gupta, Harshita Attaluri (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 8, 2024, 11:01 PM IST

തിരുവനന്തപുരം: ടി കെ വിനോദ് കുമാർ സ്വയം വിരമിക്കുന്ന ഒഴിവിൽ വിജിലൻസ് ഡയറക്‌ടറായി യോഗേഷ് ഗുപ്‌തയ്ക്ക് നിയമനം. യോഗേഷ് ഗുപ്‌ത സ്ഥാനമൊഴിയുന്ന ബിവറേജ്‌സ് കോർപറേഷന്‍റെ സിഎംഡി ആയി ഹർഷിത അട്ടല്ലൂരിയെ നിയമിച്ചു. എ അക്ബറാണ് പുതിയ ട്രാൻസ്‌പോർട്ട് കമ്മിഷണർ.

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറുമായി നിരന്തരം ഇടഞ്ഞു നിന്ന ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ് ശ്രീജിത്തിനെ പൊലീസ് ആസ്ഥാനത്തെ എഡിജിപി സ്ഥാനത്തേക്ക് മാറ്റി. മുൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജുവിനെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച്-1 വിഭാഗത്തിലെ ഐജി ആയി നിയമിച്ചു. അജിത ബീഗമാണ് പുതിയ തിരുവനന്തപുരം റേഞ്ച് ഡിഐജി.

കണ്ണൂർ റേഞ്ച് ഡിഐജി ആയിരുന്ന തോംസൺ ജോർജിനെ തൃശൂർ റേഞ്ച് ഡിഐജി ആക്കി. അതേസമയം ടി കെ വിനോദ് കുമാർ വിരമിക്കുന്ന ഒഴിവിൽ ഡിജിപി സ്ഥാനത്ത് എത്തേണ്ട യോഗേഷ് ഗുപ്‌ത ഡിജിപി ആകേണ്ടതാണെങ്കിലും പുതിയ ഉത്തരവ് പ്രകാരം അദ്ദേഹത്തിന് എഡിജിപി പദവി നിലനിർത്തുകയാണ് ചെയ്‌തത്. അദ്ദേഹത്തെ ഡിജിപി പദവിയിലേക്ക് ഉയർത്താത്തിന്‍റെ കാരണം വ്യക്തമല്ല.

Also Read: വിജിലന്‍സ് തലപ്പത്തേക്ക് ആര്‌? പരിഗണനയില്‍ യോഗേഷ് ഗുപ്‌തയും കെ പത്മകുമാറും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.