ETV Bharat / state

മമ്പാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ; തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങൾ - Husband Hacked Wife To Death - HUSBAND HACKED WIFE TO DEATH

മമ്പാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഫൊറൻസിക് യൂണിറ്റും ഫിംഗർ പ്രിന്‍റ്‌ യൂണിറ്റും സ്ഥലത്തെത്തി പരിശോധന നടത്തി

HUSBAND KILLED WIFE  MURDER IN MAMPAD  FORENSIC UNIT INVESTIGATION  ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി
HUSBAND HACKED WIFE TO DEATH (Source: ETV Bharat)
author img

By ETV Bharat Kerala Team

Published : May 27, 2024, 3:16 PM IST

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി (Source: ETV Bharat)

മലപ്പുറം : മമ്പാട് പുള്ളിപ്പാടത്ത് കൊലപാതകത്തിൽ മൊബൈൽ ഫൊറൻസിക്, ഫിംഗർ പ്രിന്‍റ്‌ യൂണിറ്റുകള്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാടകീയ രംഗങ്ങൾ അരങ്ങേറി. പ്രതി ബഹളംവയ്ക്കുകയായിരുന്നു. മമ്പാട് പുള്ളിപ്പാടത്ത് നടന്ന സംഭവത്തില്‍ ചെറുവള്ളിപ്പാറ നിഷ മോളാണ് മരിച്ചത്. നിഷയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ഷാജി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഷാജിയും നിഷയും തമ്മില്‍ കഴിഞ്ഞദിവസം വൈകിട്ട് വാക്കുതർക്കമുണ്ടായിരുന്നു. പിന്നാലെ ഷാജി ഇവരെ വെട്ടുകത്തി ഉപയോഗിച്ച്‌ ആക്രമിച്ചു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തലയ്ക്ക്‌ പരിക്കേറ്റ നിലയില്‍ നിഷയെ കണ്ടത്. ഉടൻ നിലമ്പൂർ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുറച്ച് ദിവസങ്ങൾക്കുമുമ്പാണ് ചുങ്കത്തറയിലുള്ള ഭർത്താവിന്‍റെ വീട്ടിൽ നിന്നും കുടുംബ വഴക്കിനെ തുടർന്ന് നിഷ സ്വന്തം വീട്ടിലെത്തിയത്. രണ്ടുദിവസം മുമ്പ് ഇരുകുടുംബങ്ങളും ചേര്‍ന്ന് നിഷയും ഭർത്താവുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്‌തിരുന്നു. ഇവർക്ക് നാല് കുട്ടികളാണ് ഉള്ളത്.

മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയില്‍ നിന്ന്‌ പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ കൊലയ്ക്ക്‌ ഉപയോഗിച്ച കത്തി അടുക്കള ഭാഗത്തുനിന്നും കണ്ടെടുത്തു.

ALSO READ: അയൽവാസികൾ തമ്മില്‍ സംഘർഷം ; കണ്ണൂരില്‍ 63 കാരനെ അടിച്ചുകൊന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.