ETV Bharat / state

സംശയത്തിന്‍റെ പേരില്‍ ഭാര്യയെ ജീവനോടെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു; ഭർത്താവ് കസ്‌റ്റഡിയില്‍ - Husband Burns Wife Alive

author img

By ETV Bharat Kerala Team

Published : Jun 1, 2024, 10:10 PM IST

സംശയത്തെ തുടര്‍ന്ന്‌ ഭാര്യയെ കൊലപ്പെടുത്തി, ഭര്‍ത്താവിനെ പൊലീസ്‌ അറസ്‌റ്റ് ചെയ്‌തു

HUSBAND BURNS WIFE IN AGRA  HUSBAND MURDERED WIFE IN AGRA  BURNS WIFE BY POURING KEROSENE  ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി
Representative image (ETV Bharat)

ആഗ്ര: താജ്‌നഗരിയിലെ ഹരിപർവ്വത് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ബാപ്പു നഗറിൽ ഭർത്താവ് ഭാര്യയെ ജീവനോടെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. മുസ്‌കാൻ (23) ആണ്‌ കൊലപ്പെട്ടത്‌. സംശയമാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്നാണ്‌ പ്രാഥമിക നിഗമനം. വീട്ടുകാരുടെ പരാതിയിൽ ഹരിപർവത്ത് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്‌റ്റ് ചെയ്‌തു.

അലിഗഢ് സ്വദേശിയായ യുവാവുമായി ഭാര്യയ്‌ക്ക്‌ ബന്ധമുണ്ടായിരുന്നെന്ന്‌ പ്രതിയായ അമന്‍ മൊഴി നല്‍കി. ഇതിനാലാണ്‌ അലിഗഢിൽ വാടകയ്ക്ക് താമസിക്കാൻ ഭാര്യ നിർബന്ധിച്ചതെന്നും ഇതില്‍ പ്രകോപിതനായാണ്‌ കൊലപാതകത്തിന്‌ മുതിര്‍ന്നതെന്നുമാണ്‌ പ്രതിയുടെ മൊഴി.

ഏഴുമാസം മുമ്പാണ് മുസ്‌കാനും ഭർത്താവ്‌ അമനും പ്രണയിച്ച് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് അഞ്ച് മാസത്തോളം കുടുംബത്തോടൊപ്പം വീട്ടിൽ താമസിച്ച ഇരുവരും രണ്ട് മാസം മുമ്പാണ് വാടകയ്ക്ക് വീട് എടുത്ത് താമസം തുടങ്ങിയത്.

രണ്ട് മാസമായി എല്ലാ ദിവസവും പ്രതി മുസ്‌കാനെ മർദിക്കാറുണ്ടായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. അമന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് മുസ്‌കാൻ പറഞ്ഞിരുന്നെന്നും എന്നാൽ പിന്നീട് പ്രതികൾ മുസ്‌കാനെ കൊലപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും കുടുംബം പറയുന്നു.

വ്യാഴാഴ്‌ച രാത്രി യുവതിയുടെ മരണവിവരം ലഭിച്ചപ്പോൾ തന്നെ പൊലീസ് സ്ഥലത്തെത്തി. സംഭവസ്ഥലത്ത് നിന്ന് മണ്ണെണ്ണ കാൻ കണ്ടെത്തി. മരിച്ച മുസ്‌കാന്‍റെ അമ്മ മരുമകൻ അമനെതിരെ സ്‌ത്രീധന കൊലപാതകത്തിന്‌ പരാതി നൽകി. കേസ് രജിസ്‌റ്റർ ചെയ്‌ത്‌ അമനെ കസ്‌റ്റഡിയിലെടുത്തപ്പോൾ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇയാളെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.

ALSO READ: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് സെക്രട്ടേറിയറ്റ് മുൻ സൂപ്രണ്ടിനെ കൊലപ്പെടുത്തിയ കേസ്: ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും പിഴയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.