കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ കടയിലെ തൂണില്‍ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്‌ഇബി എക്‌സിക്യൂട്ടീവ് എൻജിനീയർ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ജൂണ്‍ 25ന് കമ്മീഷൻ കേസ് പരിഗണിക്കും.
കണക്ഷനില്‍ പ്രശ്‌നമുണ്ടെന്ന് പരാതി നല്‍കിയിട്ടും ബോർഡ് നടപടിയെടുത്തിരുന്നില്ല എന്ന് ആക്ഷേപമുയർന്നിരുന്നു. മഴ പെയ്‌തപ്പോള്‍ കയറി നിന്ന കടയുടെ ഇരുമ്പ് തൂണില്‍ നിന്ന് ഷോക്കേറ്റാണ് മുഹമ്മദ് റിജാസ് (19) മരിച്ചത്. ദൃശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചത്.
മരിച്ച മുഹമ്മദ് റിജാസിൻ്റെ കുടുംബത്തിന് 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കാൻ വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്‌ണൻകുട്ടി നിർദ്ദേശം നല്‍കി. യുവാവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ചീഫ് ഇലക്‌ട്രിക്കല്‍ ഇൻസ്പെക്‌ടർ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് വൈദ്യുതി വകുപ്പ് ധനസഹായത്തിന് നിർദ്ദേശം നല്‍കിയത്.
Also Read : ഭാര്യയുമായി വഴക്ക് ; കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ജനാലവഴി പുറത്തേക്ക് ചാടി ഭർത്താവ്, ഇടതുകാലിന് ഒടിവ്