തിരുവനന്തപുരം: വീടിൻ്റെ മേൽക്കൂര തകർന്നു വീണ് അപകടം. മത്സ്യത്തൊഴിലാളി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തുമ്പ രാജീവ് ഗാന്ധിനഗറിൽ ഉച്ചയ്ക്ക് 1.30 നാണ് അപകടം ഉണ്ടായത്.
മത്സ്യത്തൊഴിലാളിയായ തുമ്പ വലിയവിളാകം പുരയിടത്തിൽ റയ്‌മണ്ട് മാനുവൽ (49) ആണ് രക്ഷപ്പെട്ടത്. ഇയാൾ താമസിച്ചിരുന്ന ഓടിട്ട വീടിൻ്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു.
ഈ സമയം വീട്ടിനുള്ളിലുണ്ടായിരുന്ന റയ്‌മണ്ട് നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഓട് തകർന്നു വീണ് റയ്‌മണ്ടിന് കാലിൽ ചെറിയ പരിക്കേറ്റിട്ടുണ്ട്.
Also Read: അതിശക്തമായ മഴ; മരം കടപുഴകി വീണ് ഗുഡ്‌സ് ഓട്ടോറിക്ഷകൾ തകർന്നു