ETV Bharat / state

ഹോട്ടലുകളിൽ ഭക്ഷണവില വർധിപ്പിച്ചു; ഇനി ഗ്രേവി വെറുതെ കിട്ടില്ല - Hotel Food Prices Increased - HOTEL FOOD PRICES INCREASED

സംസ്ഥാനത്തെ ഹോട്ടലുകൾ ഭക്ഷണ വില വർധിപ്പിച്ചു. ഭക്ഷണത്തിന് ഇനി മുതൽ പതിവായി നൽകുന്നതിന്‍റെ ഇരട്ടി തുകയാണ് ഈടാക്കുക. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഹോട്ടൽ ഭക്ഷണത്തിന്‍റെ വില വർധിപ്പിക്കുന്നത്.

HOTEL FOOD PRICES  FOOD COST IN STATE INCREASED  ഭക്ഷണവില വർധിപ്പിച്ചു  FOOD PRICE RISE
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 6, 2024, 10:50 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണങ്ങളുടെ വില വർധിപ്പിച്ചു. അരി ഉൾപ്പെടെയുള്ള പലചരക്ക് സാധനങ്ങൾ, പാചകവാതകം, പച്ചക്കറികൾ, ഇന്ധനം എന്നിവയുടെ വില വർധനവാണ് തിരിച്ചടി ആകുന്നത്. ചായയ്‌ക്കും, കാപ്പിക്കും ഉൾപ്പെടെയാണ് വില വർധിച്ചിരക്കുന്നത്. പല ഹോട്ടലുകളിലും അസോസിയേഷന്‍റെ നിർദേശ പ്രകാരമാണ് വില വർധിപ്പിച്ചത്.

മധ്യകേരളത്തിലെ സാധാരണ ഹോട്ടലുകളിൽ ഉൾപ്പെടെ വില വർധിപ്പിച്ചു. ഈ മാസം ഒന്ന് മുതലാണ് വില വർധനവ് നടപ്പിലാക്കി തുടങ്ങിയത്. ഇതോടെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചാൽ പതിവായി നൽകുന്നതിൽ നിന്നും ഇരട്ടിയോളം തുകയാണ് നൽകേണ്ടി വരുക.

ചായയുടെ വില 10ൽ നിന്ന് 13 ആയി ഉയർന്നു. ചില ഹോട്ടലുകളിൽ 15 രൂപയും വാങ്ങുന്നുണ്ട്. അതുപോലെ തന്നെ കാപ്പിക്ക് 20 രൂപ വരെയാണ് വാങ്ങുന്നത്. ദോശ, അപ്പം, ഇഡലി, പൊറോട്ട, ചപ്പാത്തി എന്നിവയുടെ വിലയിലും മാറ്റമുണ്ട്. ഇനി മുതൽ 13 രൂപയാണ് ഈ ഭക്ഷണങ്ങൾക്ക് ഈടാക്കുന്നത്. മാത്രമല്ല ഇതിനൊപ്പം ഫ്രീ ആയി ലഭിച്ചിരുന്ന ഗ്രേവി ഇനി ലഭിക്കണമെങ്കിൽ 20 രൂപ നൽകേണ്ടി വരും.

30 രൂപയായിരുന്ന മുട്ടക്കറിയുടെ വില 40 രൂപയായി. മസാലദോശയുടെ വിലയും ഉയർന്ന് 80ൽ എത്തി. അതുപോലെ തന്നെ ഊണിന്‍റെ വിലയും 80 ആയി. മീൻ വിഭവങ്ങളുടെയും ഇറച്ചി വിഭവങ്ങളുടെയും വില ഉയർന്നു.

മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഹോട്ടൽ ഭക്ഷണത്തിന്‍റെ വില വർധിപ്പിക്കുന്നത്. മാത്രമല്ല ജീവനക്കാർക്ക് ഉയർന്ന കൂലിയും നൽകണം. ഇതെല്ലാം കണക്കിലെടുത്താണ് ഭക്ഷണത്തിന്‍റെ വില വർധിപ്പിച്ചത് എന്ന് ഹോട്ടൽ ഉടമകൾ വ്യക്തമാക്കി.

Also Read: വെജ് താലിയുടെ വില കൂടി, നോൺ വെജിന് വില കുറയുന്നു: പഠനങ്ങൾ പറയുന്നതിങ്ങനെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.