ETV Bharat / state

നിങ്ങളുടെ ഇന്ന് (ജനുവരി 21 ഞായര്‍) - ഇന്നത്തെ നക്ഷത്ര ഫലം

Horoscope Today : ഇന്നത്തെ ജ്യോതിഷഫലം

Horoscope  Horoscope Today  ഇന്നത്തെ ജ്യോതിഷഫലം  നിങ്ങളുടെ ഇന്ന്
Horoscope today
author img

By ETV Bharat Kerala Team

Published : Jan 21, 2024, 6:55 AM IST

Updated : Jan 21, 2024, 7:08 AM IST

തീയതി: 21-01-2024 ഞായര്‍

വര്‍ഷം: ശുഭകൃത് ഉത്തരായനം

തിഥി: മകരം ശുക്ല ഏകാദശി

നക്ഷത്രം: രോഹിണി

അമൃതകാലം: 03:29PM മുതല്‍ 04:56PM വരെ

വര്‍ജ്യം: 06:15PM മുതല്‍ 07:50PM വരെ

ദുര്‍മുഹൂര്‍ത്തം: 05:11PM മുതല്‍ 05:59PM വരെ

രാഹുകാലം: 04:56PM മുതല്‍ 06:23PM വരെ

സൂര്യോദയം: 06:47 AM

സൂര്യാസ്തമയം: 06:23 PM

ചിങ്ങം: ദൃഢനിശ്ചയവും ആത്മവിശ്വാസവും വളരെ പൊരുത്തത്തിലായതിനാല്‍ ഇന്ന് അത്ഭുതങ്ങള്‍ സംഭവിക്കും. ഇതിന്‍റെ ഫലമായി ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഭാഗ്യനക്ഷത്രങ്ങള്‍ പ്രൊമോഷന്‍ കൊണ്ടോ അഭിനന്ദനം കൊണ്ടോ ജോലിയില്‍ പ്രകാശം പരത്തും. ഇത് കൂടാതെ പൈതൃക സ്വത്തും ഇന്ന് കൈവന്നേക്കും. കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുകയും അതുവഴി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യും. സാമ്പത്തിക നേട്ടത്തിനും സര്‍ക്കാര്‍ കാര്യങ്ങള്‍ക്കുമായി ബന്ധപ്പെട്ട കടലാസുജോലികള്‍ക്കും ഇന്ന് നല്ല ദിവസമാണ്.

കന്നി: നിര്‍മ്മലമായ ദിവസം. പ്രാര്‍ത്ഥന, മതപരമായ അനുഷ്ഠാനങ്ങള്‍, ക്ഷേത്ര സന്ദര്‍ശനം എന്നിവയോടെ ദിവസം ആരംഭിക്കുക. എങ്കില്‍ ദിവസത്തിന്‍റെ ബാക്കി ഭാഗത്തെക്കുറിച്ച് പരാതികളുണ്ടാവില്ല. സുഹൃത്തുക്കളെ - പ്രത്യേകിച്ചും വനിതകളെ - കണ്ടുമുട്ടുന്നതും സഹോദരങ്ങളുടെ പിന്‍തുണയും ഇന്ന് സന്തോഷമുണ്ടാക്കും. വിദേശത്തേക്ക് പറക്കാന്‍ വ്യഗ്രത പൂണ്ടിരിക്കുന്നവര്‍ക്ക് ഇതാ, സമയം എത്തിക്കഴിഞ്ഞു. വിദൂരദേശങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ സംതൃപ്തി നല്‍കും. ഉല്ലാസകരമായ ഒരു ദിവസമാകട്ടെ ഇത്!.

തുലാം: പ്രതിരോധമാണ് ചികിത്സയേക്കാള്‍ നല്ലത്!. ക്രൂരമായ വാക്കുകള്‍ കൊണ്ടുണ്ടാകുന്ന മുറിവിന് ചികിത്സയില്ല. മുന്‍കോപവും അസഹ്യതയും ഒരു പ്രശ്നവും പരിഹരിക്കാന്‍ ഉതകില്ല. പകരം ധ്യാനവും ആത്മീയതയും സമാശ്വാസം തരുന്നു. നിയമവിരുദ്ധമോ അധാർമ്മികമോ ആയ പ്രവര്‍ത്തികളില്‍നിന്ന് അകന്ന് നില്‍ക്കുക. അവ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. ഒരു പുതിയ ബന്ധം പടുത്തുയര്‍ത്താന്‍ ഇപ്പോള്‍ ശ്രമിക്കുന്നത് നല്ലതല്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാമെന്നതുകൊണ്ട് കൃത്യമായ അക്കൗണ്ട് സൂക്ഷിക്കുക.

വൃശ്ചികം: ഉത്തരവാദിത്തങ്ങളുടെ ഭാണ്ഡങ്ങള്‍ അലമാരയില്‍ പൂട്ടിവയ്ക്കു‌ക. ഇന്ന് ഉല്ലാസവേളയാണ്. പുറത്ത് പോകൂ. സുഹൃത്തുക്കളെ കണ്ടുമുട്ടൂ. അവരുമായി ഉല്ലാസകരമായി സമയം ചെലവഴിക്കൂ. ഒന്നിച്ചൊരു സിനിമ... അല്ലെങ്കില്‍ ഒരു സാഹസിക യാത്ര… ഇന്ന് സമൂഹികമായ അംഗീകാരത്തിന്‍റെയും അഭിനന്ദനങ്ങളുടേയും കൂടി ദിവസമാണ്.

ധനു: ഗംഭീരം! ആരോഗ്യം, സമ്പത്ത്, സന്തോഷം ഇവയെല്ലാം ഇന്ന് ഏറ്റവും മികച്ച നിലയില്‍ ധനുരാശിക്കാര്‍ക്ക് വന്ന് ചേരും. വീട്ടിലെ ഐക്യവും സമാധാനവും ദിവസം മുഴുവനും ഊര്‍ജ്വസ്വലനും ഉന്മേഷവാനുമാക്കും. തൊഴിലില്‍ സഹപ്രവര്‍ത്തകരുടെ പിന്‍തുണയും അധ്വാനത്തിനനുസരിച്ച് ഫലവും ഉണ്ടാകുന്നത് സന്തുഷ്ടനാക്കും. പണവരവ് ഈ ഐശ്വര്യങ്ങള്‍ക്ക് മുകളില്‍ ഒരു അധികസുഖാനുഭവമാകും. പ്രസന്നമായ പുഞ്ചിരി നിലനിര്‍ത്തുക… ഈ അപൂര്‍വ ദിവസം ആസ്വാദ്യകരമാക്കുക…

മകരം: ഈ ദിനം മികച്ച രീതിയില്‍ ആരംഭിക്കുകയും വളരെപ്പെട്ടെന്ന് തന്നെ കഴിവുകളാല്‍ മറ്റുള്ളവരെ അത്ഭുതപ്പെടുത്തുകയും ചെയ്യും. ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ പ്രവര്‍ത്തനരീതിയില്‍ ഇന്ന് മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. വര്‍ധിച്ച ആത്മവിശ്വാസം മികച്ച പ്രതിഫലത്തോടെ നല്ലൊരു ദിനം സമ്മാനിക്കും.

കുംഭം: ഉദാരവും പിന്തുണയേകുന്നതുമായ പ്രകൃതം മൂലം മറ്റുള്ളവര്‍ പ്രവൃത്തിയില്‍ സഹായിക്കും. ക്രിയാത്മകമായ പ്രതികരണം ജനങ്ങളെ ആകര്‍ഷിക്കുന്നതിന് സഹായകമാകും. സ്‌നേഹിതരാല്‍ ഈ ദിനം മികച്ച രീതിയില്‍ അവസാനിക്കും.

മീനം: ജീവിതത്തിലെ നിര്‍ണായകമായ ഒരു നിമിഷത്തിലൂടെ കടന്നുപോകേണ്ടതിനാല്‍ ഈ ദിനത്തില്‍ ശ്രദ്ധാലുവായിരിക്കുക. എതിര്‍ലിംഗത്തില്‍ പെട്ടവര്‍ വാഴ്ത്തിപ്പറയാനുള്ള അവസരം ഇന്ന് ഉണ്ടാകും. ഗ്രഹങ്ങളുടെ സ്ഥാനം, സങ്കല്‍പ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ നേടാന്‍ ഇന്ന് സഹായിക്കും. വളരെ കണിശക്കാരന്‍ ആണെങ്കില്‍ക്കൂടി, ചടുലമായ പ്രകൃതം അപകടസാധ്യതകളിലേക്ക് ഇന്ന് നയിക്കും.

മേടം: ഒരു സാധാരണദിവസമാണ് ഇന്ന് മേടരാശിക്കാരെ കാത്തിരിക്കുന്നത്. എന്നാലും ഇന്ന് സ്ഥിതിഗതികള്‍ കുറേക്കൂടി മെച്ചപ്പെടും. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ തെരുവോരങ്ങളിലെ ഭക്ഷണസാധനങ്ങളുടെ പ്രലോഭനങ്ങള്‍ക്ക് ഇന്ന് വഴിപ്പെടരുത്‍. മനസ്സ് പലവിധ പ്രശ്നങ്ങള്‍കൊണ്ട് പ്രത്യേകിച്ചും ചെലവുകള്‍ വര്‍ദ്ധിച്ചുവരുന്നതുകൊണ്ട് അസ്വസ്ഥമായിരിക്കും. അതത്ര കാര്യമാക്കേണ്ടതില്ല. അല്ലെങ്കില്‍ ആരോഗ്യം കൂടുതൽ മോശമായേക്കും. ധ്യാനം ആശ്വാസവും ശാന്തതയും നല്‍കും. ഇന്ന് മധുരമായ വാക്‌ചാതുരി ശരിക്കും പ്രയോജനപ്പെടുത്തുക!. വനിതാ സഹപ്രവര്‍ത്തകരുമായി സന്തോഷപൂര്‍വം ഇടപഴകുന്നത് മനോഭാവത്തിന് ലാഘവം വരുത്തും.

ഇടവം: ഇന്ന് ഭാഗ്യം ശാന്തതയോടെ ആസ്വദിക്കൂ. ഒരു പുതിയ ആത്മവിശ്വാസം കൈവന്നതായി തോന്നും. ഇത് ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സഹായിക്കും. തന്മൂലം ജോലി വിജയകരമായും ഉത്സാഹപൂര്‍വമായും ചെയ്തുതീര്‍ക്കാന്‍ സാധിക്കും. ധനപരമായ കാര്യങ്ങളിലും ഇന്നൊരു ഭാഗ്യദിവസമാണ്. പണം വാരിക്കൂട്ടുക! കുടുംബത്തിലെ സമാധാനപരമായ അന്തരീക്ഷം ഇന്നത്തെ സായാഹ്നം സന്തോഷകരമാക്കും. ചുരുക്കത്തില്‍ ഒരു അവിസ്മരണീയ ദിനം കാത്തിരിക്കുന്നു.

മിഥുനം: കരുതിയിരിക്കുക, ഈ വാക്കാണ് ഇന്നത്തെ ദിവസത്തെ സംഗ്രഹിക്കുന്നത്. കോപവും സംസാരവും വിപത്ത് ക്ഷണിച്ച് വരുത്തും എന്നതുകൊണ്ട് ശ്രദ്ധിക്കുക. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള ഇടപഴകലില്‍ ഇത് തെറ്റിദ്ധാരണകള്‍ക്ക് കാരണമായേക്കാം. ആരോഗ്യപ്രശ്നങ്ങള്‍ക്കും മാനസിക പിരിമുറുക്കത്തിനും ഇടവരുത്തുകയും ചെയ്തേക്കും. കുടുംബത്തെ പൊതുവിലും മകനെ പ്രത്യേകിച്ചും വേദനിപ്പിക്കുന്ന തരത്തിലാകാം ഇന്നത്തെ പെരുമാറ്റം. കണ്ണ് ചൊറിച്ചില്‍ അനുഭവപ്പെട്ടേക്കാം എന്നതുകൊണ്ട് തക്കതായ മരുന്ന് കൈവശം സൂക്ഷിക്കുക. അപകടങ്ങള്‍ക്കും അമിതച്ചെലവുകള്‍ക്കും ഇന്ന് സാദ്ധ്യതയുണ്ട്. ജാഗ്രത പാലിക്കുക!.

കര്‍ക്കടകം: ഊര്‍ജസ്വലതയും നക്ഷത്രങ്ങളുടെ അനുകൂലഭാവവും ആഗ്രഹിച്ചതെന്തും നേടിയെടുക്കാന്‍ ഇന്ന് പ്രാപ്തനാക്കും. ബിസിനസ്സിലും സാമ്പത്തിക കാര്യങ്ങളിലും ഇന്ന് നേട്ടങ്ങള്‍ക്ക് യോഗം. വരുമാനം ഗണ്യമായി വര്‍ദ്ധിക്കും. ധനസമാഹരണത്തിന് പറ്റിയ സമയം. ദീര്‍ഘകാലത്തിന് ശേഷം ഒരു സുഹൃത്തിനെ കണ്ടുമുട്ടുന്നത് ഉല്ലാസഭരിത മനോഭാവത്തിന് മറ്റൊരു കാരണമാകാം. അവിവാഹിതരും കന്യകമാരും ജീവിതത്തിന്‍റെ ഒരു പുതിയ അദ്ധ്യായം തുടങ്ങാനുള്ള തിരക്കിലായിരിക്കും ഇപ്പോള്‍. ഭാഗ്യനക്ഷത്രങ്ങള്‍ അനുകൂല നിലയിലിരിക്കുന്ന ഈ സമയത്ത് ഉടനെ കണ്ടുമുട്ടിയേക്കാവുന്ന ആ 'ഒരാള്‍'ക്കായി കാത്തിരിക്കുക!. കുടുംബത്തോടൊപ്പം ഒരു പിക്‌നിക് നടത്തുന്നതോ അല്ലെങ്കില്‍ അടിച്ചുപൊളിക്കുന്നതോ ഇന്ന് നല്ലതാണ്.

Last Updated : Jan 21, 2024, 7:08 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.