തീയതി: 13-10-2024 ഞായര്‍
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
മാസം: കന്നി
തിഥി: ശുക്ല ദശമി
നക്ഷത്രം: അവിട്ടം
അമൃതകാലം: 03:08 PM മുതല്‍ 04:38 PM വരെ
ദുർമുഹൂർത്തം: 04:37 PM മുതല്‍ 05:25 PM വരെ
രാഹുകാലം: 04:38 PM മുതല്‍ 06:07 PM വരെ
സൂര്യോദയം: 06:13 AM
സൂര്യാസ്‌തമയം: 06:07 PM
ചിങ്ങം: പങ്കാളിയിൽ നിന്നും പ്രതീക്ഷയ്ക്ക് അനുസരിച്ച് ഒന്നും ലഭിക്കണമെന്നില്ല, അതിനാൽ വലുതായി പ്രതീക്ഷിക്കാതിരിക്കുക. കച്ചവടക്കാർക്കും ദല്ലാൾമാർക്കും ദിവസം ശുഭമല്ല. അവർ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് മുൻ കരുതൽ എടുക്കേണ്ടതാണ്. സൂക്ഷ്‌മപരിശോധനകൾക്ക് ശേഷമെ പ്രധാനപ്പെട്ട രേഖകളിൽ ഒപ്പുവയ്‌ക്കാൻ പാടുള്ളു.
കന്നി: നിങ്ങളുടെ മാനസികാവസ്ഥ വളരെ മെച്ചപ്പെട്ടതായിരിക്കും. അത് വലിയ ലക്ഷ്യങ്ങൾ നൽകുകയും നിലവിലുള്ള അതിരുകളെ മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഉച്ചയ്ക്ക് ശേഷം സാമ്പത്തികാവസ്ഥയെപ്പറ്റി ഉത്‌കണ്‌ഠാകുലനായിരിക്കും. നിസാരകാര്യങ്ങൾ നിങ്ങളുടെ മനസിനെ അസ്വസ്ഥമാക്കാൻ സാധ്യതയുള്ളതിനാൽ വൈകുന്നേരം ആധ്യാത്മിക കാര്യങ്ങളിൽ മുഴുകുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്തും.
തുലാം: സർക്കാരുമായി ബന്ധപ്പെട്ട ജോലികൾ ഗുണകരമായിത്തീരും. കുട്ടികളുമായുള്ള ബന്ധം മെച്ചപ്പെടും. അടുത്ത സുഹ്യത്തുക്കളുമായി സന്തോഷകരമായി സമയം ചെലവഴിക്കാൻ സാധിക്കും.
വൃശ്ചികം: ഇന്നത്തെ ദിവസം പ്രിയപ്പെട്ടവര്‍ക്കായും മുതിർന്നവരോടുള്ള കടമകൾ ചെയ്യുന്നതിനായും തുല്ല്യമായി വിഭജിക്കപ്പെട്ടിരിക്കുന്നു. പുതിയ ജീവിതം ആരംഭിക്കാനായി കാത്തിരിക്കുന്നവർക്ക് വൈകുന്നേരത്തോടുകൂടി വിവാഹ ആലോചനകൾ വരും.
ധനു: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഗുണകരമായിരിക്കില്ല എങ്കിലും അത് നാളേക്കുള്ള പ്രതീക്ഷ നൽകുന്നു. ഒരു പാർട്ട് ടൈം കോഴ്‌സിൽ ചേർന്ന് കഴിവുകളെ മൂർച്ചയുള്ളതാക്കുക. അത് നിങ്ങളുടെ ഇടം കണ്ടെത്താൻ സഹായിക്കും. ജീവിതാഭിലാഷങ്ങൾ ഒരിക്കലും കൈവിടരുത്.
മകരം: ഇന്നത്തെ ദിവസം മനസുമുഴുവൻ സ്നേഹമായിരിക്കും. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായുള്ള സുന്ദര നിമിഷങ്ങൾ മനസിൽ താലോലിക്കുകയും പഴയ സുഹ്യത്തിനെ വിളിച്ച് അവ പങ്കുവയ്‌ക്കുകയും ചെയ്യും. ഔദ്യോഗികമായി വലിയ നാഴികക്കല്ലുകൾ താണ്ടും. എല്ലാംകൊണ്ടും ഇന്ന് നിങ്ങൾക്കൊരു നല്ല ദിവസമായിരിക്കും.
കുംഭം: ക്രെഡിറ്റ് കാർഡ് വലിയ ചെലവുകള്‍ ഉണ്ടാക്കും. ഇത് കുറച്ച്കൂടി ജീവിതത്തിൽ ചിട്ടയുള്ള ആളാക്കാന്‍ സഹായിക്കും. മറ്റുള്ളവരുടെ ഉപദേശങ്ങൾ സ്വീകരിക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടും വിചാരിക്കേണ്ടതില്ല.
മീനം: ഇന്ന് നിങ്ങൾക്ക് മാനസിക വിഷമത്തിന്‍റെ ആവശ്യമില്ല. ഉദാരമനസ്ക്കനും ക്ഷമയുള്ളവനുമായിരിക്കുന്നതിനാൽ മറ്റുള്ളവരോട് പെട്ടെന്ന് ക്ഷമിക്കും. ഇത് മറ്റുള്ളവർ ചൂഷണം ചെയ്യാതെ സൂക്ഷിക്കണം.
മേടം: ഭാവിയെക്കുറിച്ചുള്ള തീരുമാനമെടുക്കുമ്പോള്‍ സാമാന്യബോധം ഉണ്ടായിരിക്കുന്നത് നല്ല കാര്യമാണ്. കണക്കുകൂട്ടലുകള്‍ നടത്തുന്നതും മാര്‍ഗനിര്‍ദേശം തേടുന്നതും നല്ലതാണ്. എന്നാല്‍ അവസാനഘട്ടത്തില്‍ സാമാന്യബോധം ഉണര്‍ന്നിരിക്കണം.
ഇടവം: വാദപ്രതിവാദങ്ങളുടെ ഛായയായിരിക്കും ഇന്നത്തെ ദിവസത്തിന് നിറം പകരുന്നത്. ഉച്ചതിരിഞ്ഞ് സുഹൃത്തുക്കളുമായി നീണ്ട ബിസിനസ് ചര്‍ച്ചകളിലേര്‍പ്പെട്ടേക്കാം. വൈകുന്നേരം ആത്മസഖിയുടെ പ്രത്യേക പരിഗണനയില്‍ ദിവസം കൂടുതല്‍ ഉന്മേഷപ്രദമായേക്കാം.
മിഥുനം: മറ്റുള്ളവരുടെ വികാരങ്ങളെ ഹനിക്കാതെ ശ്രദ്ധിക്കണം. ആളുകള്‍ നിങ്ങളോട് തുറന്നു പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും നിങ്ങള്‍ക്ക് ആ വിഷയത്തിലുള്ള അഭിപ്രായം അവരോട് പറഞ്ഞ് സഹായിക്കുകയും വേണം. വൈകുന്നേരം നിങ്ങള്‍ മതപരവും ബുദ്ധിപരവുമായ കാര്യങ്ങളാല്‍ തിരക്കിലായിരിക്കും.
കര്‍ക്കടകം: എല്ലാവിധത്തിലും വെല്ലുവിളി നിറഞ്ഞതും ദുര്‍ഘടമായതുമായ ഒരു ദിവസമായിരിക്കും ഇന്ന്. ആത്മവിശ്വാസം കുറയാനും സ്വയം പരാജിതനെന്ന് തോന്നാനും സാധ്യതയുണ്ട്. ചില കാര്യങ്ങളില്‍ നിശ്ചയദാര്‍ഢ്യത്തോടെ പെരുമാറേണ്ടതാണെങ്കിലും അങ്ങിനെയായിരിക്കില്ല നിങ്ങള്‍ പെരുമാറുന്നത്.