തൃശൂര്‍:ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ വൻ വേലിയേറ്റം. ചാവക്കാട് ബീച്ചിന് സമീപത്തെ വാഹന പാർക്കിങ് മേഖലയിലും കടലോരത്തെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ബീച്ചിലേക്ക് സന്ദർശകർക്ക് താൽക്കാലികമായി നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 7.30 ഓടെയാണ് അപ്രതീക്ഷിതമായ വേലിയേറ്റം അനുഭവപ്പെട്ടത്. ബീച്ചിലെ പാർക്കിന് സമീപത്തെ വാഹന പാർക്കിങ് മേഖലയിലേക്ക് വെള്ളം അടിച്ചുകയറുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
Also Read: കരുതിയിരുന്നോ! കേരളത്തില്‍ 5 ദിവസത്തേക്ക് ശക്തമായ മഴ; നാലിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്