എറണാകുളം: പ്രതിരോധാധിഷ്ഠിത പാഠ്യ പദ്ധതിയുടെ ഭാഗമായി അച്ചടിച്ച പുസ്തകങ്ങൾ ഹാജരാക്കാൻ എസ്.സി.ഇ.ആർ.ടി.യ്ക്ക് ഹൈക്കോടതിയുടെ നlർദേശം(High Court Ask To SCERT To Produce The New Text Books). സ്വയം പ്രതിരോധം പഠിപ്പിക്കുന്നതിന്‍റെ ഭാഗമായി പാഠ്യപദ്ധതിയിൽ മാറ്റം വരുത്തണമെന്ന് കോടതി നേരത്തെ നിർദേശിച്ചിരുന്നു.
1, 3,5,7 ,9 പാഠ്യപദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തതായും പുസ്തകം രണ്ട് വാള്യങ്ങളായി ഉടൻ പുറത്തിറക്കുമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് കോടതിയിൽ വ്യക്തമാക്കി. അതേ സമയം സി.ബി.എസ്.ഇ പാഠ്യപദ്ധതിയിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ലെന്നും ,ഇതു നിർഭാഗ്യകരമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
എസ്.സി.ഇ.ആർ.ടി ഇക്കാര്യത്തിൽ പാഠ്യപദ്ധതിയിൽ മാറ്റം വരുത്തി ,പുസ്തകം ഉടൻ അച്ചടിക്കുമെന്ന കാര്യം ഓർക്കണമെന്നും കോടതി വ്യക്തമാക്കി. ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയ്ക്ക് ശരിയായ സ്പർശനം അറിയേണ്ടതുണ്ടെന്നും ,പാഠ്യപദ്ധതിയl ൽ എന്തൊക്കെ ഉൾപ്പെടുത്തിയതായി പരിശോധിക്കണമെന്നും കോടതി പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുസ്തകം ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്.