ETV Bharat / state

'ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുത്'; ഹൈക്കോടതിയെ സമീപിച്ച് നടി രഞ്ജിനി - HEMA COMMITTE REPORT

author img

By ETV Bharat Kerala Team

Published : Aug 16, 2024, 7:30 PM IST

ഹേമ കമ്മിറ്റി റിപ്പോർട്ട് നാളെ പുറത്തുവിടാനിരിക്കെ റിപ്പോർട്ട് പുറത്തുവിടരുതെന്ന ആവശ്യവുമായി നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചു. കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയതിനാൽ റിപ്പോർട്ട് പുറത്തുവിടുന്നതിൽ തനിക്ക് ആശങ്കയുണ്ടെന്നാണ് നടിയുടെ വാദം.

ACTRESS RANJINI APPROACHED HC  RANJINI ON HEMA COMMITTE REPORT  ഹേമ കമ്മിറ്റി റിപ്പോർട്ട്  ഹേമ കമ്മിറ്റി റിപ്പോർട്ട് രഞ്ജിനി
Actress Ranjini & High Court Of Kerala (ETV Bharat- File image)

എറണാകുളം: ചലച്ചിത്ര മേഖലയിലെ സ്‌ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തു വിടരുതെന്നാവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ കേൾക്കാൻ ഡിവിഷൻ ബെഞ്ച് അനുമതി നൽകി. മുൻ ഹർജിയിൽ കക്ഷിയല്ലാത്തതിനാലാണ് രഞ്ജിനി പ്രത്യേക അനുമതി തേടിയത്. റിപ്പോർട്ട് നാളെ (ഓഗസ്റ്റ് 16) പുറത്തുവിടാൻ ഹൈക്കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്.

തിങ്കളാഴ്‌ച (ഓഗസ്റ്റ് 19) ഹൈക്കോടതി ആക്‌ടിങ് ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ച് അപ്പീൽ പരിഗണിക്കും. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവരിലൊരാളായ തനിക്ക് റിപ്പോർട്ട് പുറത്തുവിടുന്നതിൽ ആശങ്കയുണ്ടെന്നാണ് നടി രഞ്ജിനി അപ്പീൽ ഹർജിയിൽ പറയുന്നത്.

ഹേമ കമ്മിറ്റി പുറത്ത് വിടണമെന്ന വിവരാവകാശ കമ്മിഷൻ ഉത്തരവ് ഒരാഴ്ച്ചത്തേക്ക് നീട്ടിക്കൊണ്ട് ഇതിനെതിരായി നിർമാതാവ് സജിമോൻ നൽകിയ ഹർജി സിംഗിൾ ബെഞ്ച് നേരത്തെ തളളിയിരുന്നു. റിപ്പോർട്ട് പുറത്തുവിടുന്നത് ഹർജിക്കാരനെ എങ്ങനെ ബാധിക്കുമെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബെഞ്ച് നടപടി.

Also Read: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാമെന്ന് ഹൈക്കോടതി; സജിമോന്‍ പാറയിലിന്‍റെ ഹര്‍ജി തള്ളി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.