ETV Bharat / state

ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടും; നടി രഞ്ജിനിയുടെ അപ്പീൽ തള്ളി ഹൈക്കോടതി - Hema Commission Report Releasing

കാത്തിരിപ്പിനൊടുവില്‍ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തേക്ക്. റിപ്പോർട്ട് പുറത്ത് വിടരുതെന്നാവശ്യപ്പെട്ടുള്ള നടി രഞ്ജിനിയുടെ അപ്പീൽ ഹൈക്കോടതി തള്ളി. ഇന്ന് ഉച്ചയ്ക്ക് റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് കോടതി അറിയിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട്  HEMA COMMISSION REPORT PUBLISHING  രഞ്ജിനിയുടെ അപ്പീൽ കോടതി തളളി  HC ON HEMA COMMISSION REPORT
HIGH COURT OF KERALA (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 19, 2024, 1:54 PM IST

എറണാകുളം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്നാവശ്യപ്പെട്ടുള്ള നടി രഞ്ജിനിയുടെ അപ്പീൽ ഹൈക്കോടതി തള്ളി. ഹർജിക്കാരിക്ക് വേണമെങ്കിൽ സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ചലച്ചിത്ര നിർമാതാവ് സജിമോൻ പാറയിലിന്‍റെ അപ്പീൽ ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഹേമ കമ്മിറ്റിക്ക് മുമ്പിൽ മൊഴി നൽകിയപ്പോൾ തന്നെ രഹസ്യമായി സൂക്ഷിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. റിപ്പോർട്ട് പുറത്തുവിടുന്നത് എങ്ങനെയായിരിക്കുമെന്നതിൽ ആശങ്കയുണ്ട്. അതിനാൽ റിപ്പോർട്ട് പുറത്തുവിടണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം.

അപ്പീൽ ഹർജി കൂടി എത്തിയതോടെ റിപ്പോർട്ട് നേരത്തെ ശനിയാഴ്‌ച പുറത്തുവിട്ടിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന വിവരാവകാശ കമ്മിഷൻ ഉത്തരവ് ഒരാഴ്ച്ചത്തേക്ക് നീട്ടിക്കൊണ്ട് ഇതിനെതിരായ ഹർജി സിംഗിൾ ബെഞ്ച് നേരത്തെ തളളിയിരുന്നു.

ചലച്ചിത്ര നിർമാതാവ് സജി മോൻ പാറയിൽ നൽകിയ ഹർജിയായിരുന്നു തള്ളിയത്. റിപ്പോർട്ട് പുറത്തുവിടുന്നത് ഹർജിക്കാരനെ എങ്ങനെ ബാധിക്കുമെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ നടപടി.

Also Read: 'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിന് സര്‍ക്കാര്‍ എതിരല്ല, ആവശ്യപ്പെട്ടത് ചില ഭാഗങ്ങള്‍ തിരുത്താന്‍': സജി ചെറിയാൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.