ഇടുക്കി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്‌ടർ. മലയോര മേഖലകളിൽ മാത്രമല്ല ജില്ലയൊട്ടാകെ രാത്രി യാത്രയ്ക്ക് നിരോധനമുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും കനത്ത മഴയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കളക്‌ടർ അറിയിച്ചു.
തൊടുപുഴ - ഉടുമ്പന്നൂർ പ്രദേശത്ത് രാത്രിയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. വിവിധ ഭാഗങ്ങളിൽ ഇതിനകം തന്നെ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. കരിപ്പിലങ്ങാട് ഉണ്ടായ മണ്ണിടിച്ചിൽ സ്ത്രീയെ രക്ഷപ്പെടുത്തി. നാടുകാണിയിൽ കാറിന് മുകളിലേക്ക് മണ്ണ് വീണ സംഭവത്തിലും ആൾക്ക് അപായമില്ല.
Also Read: കേരള തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടു; ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം