ETV Bharat / state

കനത്ത മഴയിൽ തലസ്ഥാനത്ത് വെള്ളക്കെട്ട്; നഗരമധ്യത്തിലെ തോടുകൾ കര കവിഞ്ഞു - Heavy Rain in Thiruvananthapuram - HEAVY RAIN IN THIRUVANANTHAPURAM

തലസ്ഥാനം വെള്ളക്കെട്ടിലായി. തോടുകള്‍ കരകവിഞ്ഞു. മഴ തുടര്‍ന്നാല്‍ തലസ്ഥാനം പൂര്‍ണമായും വെള്ളത്തിലാകും.

FLOOD IN CAPITAL CITY  STREAMS IN CITY OVER FLOWED  തലസ്ഥാനം വെള്ളക്കെട്ടായി  തോടുകള്‍ കരകവിഞ്ഞു
തലസ്ഥാനത്തെ വെള്ളക്കെട്ട് (ETV Bharat)
author img

By ETV Bharat Kerala Team

Published : May 29, 2024, 9:58 PM IST

തലസ്ഥാനത്തെ വെള്ളക്കെട്ട് (ETV Bharat)

തിരുവനന്തപുരം: കനത്ത മഴയിൽ തലസ്ഥാനത്ത് വെള്ളക്കെട്ട്. കണ്ണമ്മൂല, ആമയിഴഞ്ചാൻ തൊടുകൾ മണിക്കൂറുകൾ നീണ്ട മഴയിൽ കര കവിഞ്ഞതോടെ ഗൗരിശപട്ടം, മുറിഞ്ഞപാലം, കുഴിവയൽ പ്രദേശങ്ങളിലെ വീടുകളിലും റോഡിലും വെള്ളം കയറി. ഗൗരീശപട്ടത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി പേരെ ദുരിതശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

കുന്നുകുഴി യുപിഎസ് സ്‌കൂളിലേക്കാണ് മാറ്റിയത്. പാറ്റൂർ, ചാക്ക എന്നിവിടങ്ങളിൽ റോഡിലുണ്ടായ വെള്ളക്കെട്ടിൽ ഗതാഗതവും തടസപ്പെട്ടു. പട്ടം തോടും കരകവിഞ്ഞു. കനത്ത മഴയിൽ കഴിഞ്ഞ ദിവസം 67 വർഷം പഴക്കമുള്ള കൈത്തrറി യൂണിറ്റും പൂർണമായി തകർന്നിരുന്നു. വീടുകളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഫയർ ഫോഴ്‌സിന്‍റെ നേതൃത്വത്തിൽ ജനങ്ങളെ ദുരിതശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. മഴ ശക്തമായി തന്നെ തുടർന്നാൽ രാത്രിയോടെ കുന്നുകുഴി ബണ്ട് പ്രദേശത്തെ വീടുകളിലും വെള്ളം കയറും.

അതേ സമയം 24 മണിക്കൂറിൽ സംസ്ഥാനത്ത് കാലവർഷമെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിലെ വെള്ളക്കെട്ട് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നഗരസഭ കണ്ട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. കണ്ട്രോൾ റൂം നമ്പർ - 94466 77838

Also Read: കോട്ടയം വെള്ളപ്പാക്ക ഭീതിയിൽ; മുന്നൂറിലധികം പേര്‍ ക്യാംപില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.