ETV Bharat / state

ഉഷ്‌ണ തരംഗ മുന്നറിയിപ്പ് : പാലിക്കേണ്ട മുന്‍കരുതലുകള്‍ ഇങ്ങനെ - Heat wave precautions

പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്, മുന്‍കരുതലുകള്‍ പ്രഖ്യാപിച്ച്‌ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

YELLOW ALERT IN KERALA  CENTRAL METEOROLOGICAL CENTER  HEAT WAVE IN KERALA  ഉഷ്‌ണതരംഗ മുന്നറിയിപ്പ്
HEAT WAVE PRECAUTIONS
author img

By ETV Bharat Kerala Team

Published : May 1, 2024, 3:25 PM IST

തിരുവനന്തപുരം : ഉഷ്‌ണതരംഗത്തില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്‌ണതരംഗ സാഹചര്യത്തിന്‍റെ പശ്ചാതലത്തില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂര്‍ ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോഴിക്കോട് ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്‍റെയും അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.

തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂടാണ് പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ രേഖപ്പെടുത്തി വരുന്നത്. ഈ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് കര്‍ശനമായി പാലിക്കണമെന്ന നിര്‍ദ്ദേശമുള്ളത്.

കര്‍ശനമായി പാലിക്കേണ്ട മുന്‍കരുതലുകള്‍

  • പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.
  • ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാ പുറം ജോലികളും, കായിക വിനോദങ്ങളും, പൂര്‍ണമായും നിര്‍ത്തിവയ്ക്കു‌ക.
  • ധാരാളമായി വെള്ളം കുടിക്കുക.
  • അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.
  • കായികാധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകള്‍ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയില്‍ ഏര്‍പ്പെടുക.
  • നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ, കാപ്പി എന്നിവ പകല്‍ സമയത്ത് പൂര്‍ണമായും ഒഴിവാക്കുക.

ALSO READ: വിലയുള്ളപ്പോള്‍ വിളനാശത്തിന്‍റെ കെണി, കൊടും ചൂടില്‍ പൊറുതിമുട്ടി കര്‍ഷകര്‍ ; സര്‍ക്കാര്‍ സഹായം വേണമെന്നാവശ്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.