ETV Bharat / state

ആശുപത്രി കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ ഹെഡ് നഴ്‌സിന് ദാരുണാന്ത്യം - ആശുപത്രിയില്‍ നിന്നും വീണു

ഗ്രൗണ്ട്ഫ്‌ളോറിൽ നിന്നും അണ്ടർ ഗ്രൗണ്ടിലേക്ക് സാധനങ്ങൾ ഇറക്കുന്ന ഭാഗത്തുനിന്നാണ് പത്തടിയോളം താഴ്‌ചയിലേക്ക് മിനി വീണത്. വീഴ്‌ചയില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

Tirur District Hospital  Head Nurse Death  ആശുപത്രിയില്‍ നിന്നും വീണു  ഹെഡ് നഴ്‌സിന് ദാരുണാന്ത്യം
Head Nurse Died After Falling From The Hospital Building
author img

By ETV Bharat Kerala Team

Published : Jan 24, 2024, 10:45 AM IST

Updated : Jan 24, 2024, 2:15 PM IST

മലപ്പുറം : തിരൂർ ജില്ല ആശുപത്രി കെട്ടിടത്തില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ഹെഡ് നഴ്‌സ് മരണപ്പെട്ടു. തൃശൂര്‍ ചാലക്കുടി സ്വദേശിനി ടി.ജെ. മിനിയാണ് ഇന്ന് രാവിലെയോടെ മരണപ്പെട്ടത്. കോട്ടയ്ക്ക‌ലിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്‌ച (23/01/2024) ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം (Head Nurse Died After Falling From Hospital Building).

നിലവില്‍ ഒപി ബ്ലോക്കിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയിലെ ഓങ്കോളജി വിഭാഗം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള പരിശോധനയ്ക്ക് എത്തിയ സംഘത്തിലെ അംഗമായിരുന്നു മിനി. ജില്ല ഓങ്കോളജി വിഭാഗത്തിന്‍റെ ഗ്രൗണ്ട് ഫ്‌ളോറിൽ നിന്നും ഭൂഗർഭ അറയിലേക്കാണ് മിനി വീണത്.

വീഴ്‌ചയില്‍ ഗുരുതരമായി പരിക്കേറ്റ മിനിയെ ആദ്യം തിരൂർ ജില്ല ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Last Updated : Jan 24, 2024, 2:15 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.