ETV Bharat / state

ഗുരുദേവ കോളജ് സംഘർഷം; ഭീഷണിക്കിടെ പ്രിൻസിപ്പാള്‍ കേളജിലെത്തി - Gurudeva College Conflict Updates - GURUDEVA COLLEGE CONFLICT UPDATES

പൊലീസ് സുരക്ഷയിലാണ് പ്രിൻസിപ്പാള്‍ കോളജിലെത്തിയത്. വിദ്യാർഥികൾക്കും പ്രിൻസിപ്പാളിനും സുരക്ഷ നൽകണമെന്ന് പൊലീസിന് നിർദേശം.

GURUDEVA COLLEGE CONFLICT  കൊയിലാണ്ടി ഗുരുദേവ കോളജ്  SFI PRINCIPAL ISSUE  SFI STUDENTS SUSPENDED
GURUDEVA COLLEGE CONFLICT UPDATES (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 4, 2024, 4:17 PM IST

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളജിലെ പ്രിന്‍സിപ്പാള്‍ കോളജിലെത്തി. വിദ്യാർഥി നേതാക്കളുടെ ഭീഷണിക്കിടെ കനത്ത പൊലീസ് കാവലിലാണ് പ്രിൻസിപ്പാൾ സുനിൽ ഭാസ്‌കർ എത്തിയത്. കൊയിലാണ്ടി സിഐ മെല്‍വിന്‍ ജോസിന്‍റെ നേതൃത്വത്തില്‍ പയ്യോളി, പേരാമ്പ്ര പൊലീസ് സ്‌റ്റേഷനുകളില്‍ നിന്നടക്കുള്ള അന്‍പതോളം പൊലീസുകാരാണ് സുരക്ഷയൊരുക്കിയത്. സംഘർഷത്തെ തുടർന്ന് കോളജ് അടച്ചിട്ടിരിക്കുകയായിരുന്നു.

ജൂലൈ ഒന്നിന് ഗുരുദേവ കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരും കോളജ് അധികൃതരും തമ്മില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെത്തുടർന്ന് കോളജിനും പ്രിന്‍സിപ്പാളിനും വിദ്യാര്‍ഥികള്‍ക്കും പൊലീസ് സംരക്ഷണമൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ക്യാമ്പസിനകത്തും പുറത്തും ക്രമസമാധാനം ഉറപ്പിക്കാനും കോടതി നിര്‍ദേശമുണ്ട്. ഇതുപ്രകാരമാണ് കോളജിന് പൊലീസ് സംരക്ഷണം നല്‍കിയത്.

മർദിച്ചെന്ന പ്രിന്‍സിപ്പാളിന്‍റെ പരാതിയില്‍ കോടതി എസ്എഫ്ഐ നേതാക്കള്‍ക്ക് നോട്ടിസ് അയച്ചിട്ടുണ്ട്. ജൂലൈ ഒന്നിനാണ് ഗുരുദേവ കോളജില്‍ പ്രിന്‍സിപ്പാളും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മിൽ സംഘര്‍ഷം നടന്നത്. ബിരുദപ്രവേശനവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സംഘര്‍ഷത്തില്‍ എസ്എഫ്ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്‍റ് അഭിനവിന്‍റെ ചെവിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രിന്‍സിപ്പാള്‍ മര്‍ദിച്ചതിനെ തുടർന്നാണ് അഭിനവിന് പരിക്കേറ്റതെന്ന് എസ്എഫ്ഐ ആരോപിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകരായ നാല് വിദ്യാര്‍ഥികളെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.

Also Read: ഗുരുദേവ കോളജ് സംഘർഷം: പൊലീസ് ശക്തമായി ഇടപെടണമെന്ന് ഹൈക്കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.