ETV Bharat / state

പൗരപ്രമുഖര്‍ക്ക് വിരുന്നൊരുക്കാന്‍ രാജ്‌ഭവന് 20 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ - allow fund to raj bhavan

ഗവര്‍ണര്‍ - സര്‍ക്കാര്‍ പോര് രൂക്ഷമായിരിക്കെ പൗരപ്രമുഖര്‍ക്ക് വിരുന്നൊരുക്കാന്‍ ഗവര്‍ണര്‍ക്ക് 20 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കങ്ങളില്ലെന്ന് പ്രതിപക്ഷം. വിരുന്നില്‍ മുഖ്യമന്ത്രിയും കുടുംബവും പങ്കെടുക്കുമെന്ന് സൂചന.

governor  cm pinarayi vijayan  ആരിഫ് മുഹമ്മദ് ഖാന്‍  republic day  allow fund to raj bhavan
രാജ്‌ഭവന് 20 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍
author img

By ETV Bharat Kerala Team

Published : Jan 24, 2024, 5:10 PM IST

തിരുവനന്തപുരം: ഗവര്‍ണര്‍ - സര്‍ക്കാര്‍ പോരും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായിരിക്കെ പൗരപ്രമുഖര്‍ക്ക് വിരുന്നൊരുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് 20 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ (Government Allocated 20 lakhs To Raj Bhavan). റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി അറ്റ് ഹോം എന്ന പേരില്‍ രാജ്ഭവനിലാണ് ഗവര്‍ണറുടെ വിരുന്ന്.

ഡിസംബര്‍ 22 നാണ് തുക അനുവദിക്കാനായി രാജ്‌ഭവന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. തുടര്‍ന്ന് ജനുവരി 21 ന് തന്നെ ഫണ്ട് അനുവദിച്ച് ധനവകുപ്പിന്‍റെ ഉത്തരവും ഇറങ്ങി. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. അതിനാല്‍ 20 ലക്ഷം രാജ്ഭവന് ട്രഷറിയില്‍ നിന്ന് ഉടന്‍ ലഭിക്കും.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് 1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ക്ക് ഇപ്പോള്‍ ട്രഷറി നിയന്ത്രണമുണ്ട്. ഓവര്‍ഡ്രാഫ്റ്റ് ആയതോടെ 1000 രൂപ പോലും ട്രഷറിയില്‍ നിന്ന് മാറുന്നില്ല. എന്നാല്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി ഇവരുടെ ചെലവുകള്‍ക്ക് ട്രഷറിയില്‍ നിന്ന് ബില്ലുകള്‍ പാസാക്കി കൊടുക്കും.

സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കങ്ങളില്ലെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തുന്നതിനിടെയാണ് വിരുന്നിനായി ഇത്രയും തുക അനുവദിക്കുന്നത്. നാളെയാണ് നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കുക. രാജ്ഭവനില്‍ പൗരപ്രമുഖര്‍ക്കായി ഒരുക്കുന്ന വിരുന്നില്‍ മുഖ്യമന്ത്രിയും കുടുംബവും പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന സൂചന.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.