ETV Bharat / state

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി - CM Called An Emergency Meeting - CM CALLED AN EMERGENCY MEETING

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. പ്രശ്‌നം ചര്‍ച്ച ചെയ്യാൻ യോഗം ചേരും.

AMAYIZHANCHAN CREEK WASTE ISSUE  AMAYIZHANJAN CANAL  ആമയിഴഞ്ചാൻ മാലിന്യപ്രശ്‌നം  ആമയിഴഞ്ചാൻ തോട്
PINARAYI VIJAYAN (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 16, 2024, 9:48 AM IST

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിൻ്റെ റെയിൽവേ സ്റ്റേഷനടിയിൽ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്‌നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. ഈ മാസം 18 വ്യാഴാഴ്‌ച രാവിലെ 11:30 ന് ഓൺലൈനായാണ് യോഗം ചേരുക. തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം, റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും.

ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും. ഈ പ്രദേശത്ത് മാലിന്യം കുന്നുകൂടുന്നത് വെള്ളത്തിന്‍റെ ഒഴുക്ക് തടയാനും തമ്പാനൂരിലും പരിസരത്തും വെള്ളക്കെട്ടുണ്ടാകുന്നതിനും ഇടയാക്കും. രോഗാണുക്കൾ പെരുകി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യോഗം.

Also Read: 'മാലിന്യം ശൂന്യാകാശത്ത് നിന്ന് വന്നതല്ല'; റെയിൽവേയ്ക്ക്‌ കോടതിയിൽ സമാധാനം പറയേണ്ടി വരുമെന്ന് മന്ത്രി എം ബി രാജേഷ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.