ETV Bharat / state

വില്‍പനക്കായി സൂക്ഷിച്ച കഞ്ചാവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍; 1.150 കിലോഗ്രാം കണ്ടെടുത്തു - ganja seized in kozhikode

author img

By ETV Bharat Kerala Team

Published : Sep 2, 2024, 3:40 PM IST

Updated : Sep 2, 2024, 4:05 PM IST

വില്‍പനക്കായി വീട്ടില്‍ സൂക്ഷിച്ച കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍. കൊളത്തുകര സ്വദേശി നൗഷാദ് ഗുലാമാണ് അറസ്റ്റിലായത്. ചെറിയ പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

കഞ്ചാവുമായി മധ്യവയസ്‌കൻ പിടിയിൽ  DRUG ARREST KOZHIKODE  കഞ്ചാവ് അറസ്റ്റ് കൊളത്തുകര  GANJA ARREST KOLATHUKKARA
Accused Naushad Ghulam (ETV Bharat)

കോഴിക്കോട്: കൊടുവള്ളിയിൽ വില്‍പനക്കായി സൂക്ഷിച്ച കഞ്ചാവുമായി മധ്യവയസ്‌കൻ പിടിയിൽ. കൊളത്തുകര സ്വദേശി നൗഷാദ് ഗുലാമാണ് (48) പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നും 1.150 കിലോഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു.

കൊടുവള്ളി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി പ്രതി പിടിയിലായത്. ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ കഞ്ചാവ് വിൽപന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ നൗഷാദെന്ന് പൊലീസ് അറിയിച്ചു. ആവശ്യക്കാർക്ക് ചെറിയ പാക്കറ്റുകളിലാക്കിയാണ് ഇയാള്‍ കഞ്ചാവ് എത്തിക്കാറുള്ളത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു. കൊടുവള്ളി എസ്ഐ ജിയോ സദാനന്ദൻ, സീനിയർ സിപിഒമാരായ എകെ രതീഷ്, പ്രസൂൺ, സിപിഒ വബിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Also Read: പൊലീസിനെ ആക്രമിച്ചതുള്‍പ്പടെ നിരവധി കേസുകള്‍; കുപ്രസിദ്ധ ലഹരിമരുന്ന് വിൽപനക്കാരി പിടിയിൽ

Last Updated : Sep 2, 2024, 4:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.