ETV Bharat / state

സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികളെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റിയ സംഭവം; ഒരു മാസം പിന്നിട്ടിട്ടും നടപടിയില്ല, പ്രതിഷേധത്തിന് പിടിഎ - Students Transferred From School - STUDENTS TRANSFERRED FROM SCHOOL

ഇടുക്കി ഇരട്ടയാർ ഗാന്ധിജി സർക്കാർ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നിന്ന് വിദ്യാർഥികളെ മാനേജ്മെന്‍റ് സ്‌കൂളിലേക്ക് മാറ്റിയ സംഭവത്തിൽ ഒരുമാസമായിട്ടും നടപടി ഇല്ലെന്ന് ആരോപണം.

STUDENTS WERE TRANSFERRED  ഇരട്ടയാർ ഗാന്ധിജി സർക്കാർ സ്‌കൂൾ  ഗാന്ധിജി സർക്കാർ ഇംഗ്ലീഷ് മീഡിയം  കുട്ടികളെ സ്‌കൂൾ മാറ്റി
Gandhiji English Medium School Issue (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 7, 2024, 9:52 AM IST

സർക്കാർ സ്‌കൂളിൽ നിന്ന് വിദ്യാർഥികളെ മാനേജ്മെന്‍റ് സ്‌കൂളിലേക്ക് മാറ്റിയ സംഭവത്തിൽ ഒരുമാസമായിട്ടും നടപടി ഇല്ല (ETV Bharat)

ഇടുക്കി: ഗാന്ധിജി സർക്കാർ സ്‌കൂളിൽ നിന്ന് വിദ്യാർഥികളെ മാനേജ്മെന്‍റ്‌ സ്‌കൂളിലേക്ക് മാറ്റിയ സംഭവത്തില്‍ ഒരുമാസം പിന്നിട്ടിട്ടും നടപടിയില്ല. ഇരട്ടയാർ ഗാന്ധിജി സർക്കാർ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർഥികളെയാണ് മാനേജ്മെന്‍റ് സ്‌കൂളിലേക്ക് മാറ്റിയത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ഒരു മാസം കഴിഞ്ഞിട്ടും വിദ്യാഭ്യാസ വകുപ്പ് നടപടി എടുത്തില്ല.

കട്ടപ്പന വിദ്യാഭ്യാസ ജില്ല ഓഫിസിലുള്ള രണ്ട് ഉദ്യോഗസ്ഥരാണ് സംഭവത്തിന് പിന്നിലെന്ന് ഡിഇഒ റിപ്പോർട്ട് നൽകിയിരുന്നു. 1800-ലധികം കുട്ടികൾ പഠിക്കുന്ന, സംസ്ഥാനത്തെ ഏക സർക്കാർ ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് ഇരട്ടയാറിലെ ഗാന്ധിജി സ്‌കൂൾ. ജൂൺ പത്തിനാണ് ഇത്തവണ ആറാം അധ്യയന ദിവസത്തെ കണക്കെടുപ്പ് നടത്തിയത്.

ഏഴാം തീയതി വരെ സ്‌കൂളിലുണ്ടായിരുന്ന അഞ്ച് വിദ്യാർഥികളെ ശനി, ഞായർ എന്നീ അവധി ദിവസങ്ങളിൽ സമീപമുള്ള മാനേജ്മെന്‍റ് സ്‌കൂളിലേക്ക് മാറ്റുകയായിരുന്നു. ഈ കുട്ടികളിലാരും തന്നെ ടിസിക്കായി അപേക്ഷ നൽകിയിരുന്നില്ല. പത്താം തീയതിയും സംഭവം ആവർത്തിച്ചു.

ഇതോടെ സ്‌കൂൾ അധികൃതർ കട്ടപ്പന ഡിഇഒ യ്ക്ക് പരാതി നൽകി. ഡിഇഒ അവധിയിലായിരുന്ന ദിവസം അനധികൃതമായാണ് കുട്ടികളെ മാറ്റിയതെന്ന് കണ്ടെത്തി. കട്ടപ്പന വിദ്യാഭ്യാസ ജില്ല ഓഫിസിലെ ജൂനിയർ സൂപ്രണ്ടും സെക്ഷൻ ക്ലർക്കുമാണ് ഇതിന് പിന്നിലെന്നും നടപടിയെടുക്കണമെന്നും കാണിച്ച് ഡെപ്യൂട്ടി ഡർറക്‌ടർക്ക് ഡിഇഒ റിപ്പോർട്ട് നൽകി.

എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും നടപടിയൊന്നുമെടുത്തിട്ടില്ല. സ്‌കൂൾ അധികൃതരുടെ പരാതിയിൽ നടപടിയുണ്ടാകുമെന്ന വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഉറപ്പും പാഴ്‌വാക്കായി എന്ന് ആരോപണമുണ്ട്. ഇതോടൊപ്പം കട്ടപ്പന ഡിഇഒ ഓഫിസ് കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതികളിൽ അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Also Read : ഗവൺമെന്‍റ് സ്‌കൂളിൽ ഫീസ് ഈടാക്കി പഠനം: ആകെയുള്ളത് രണ്ട് അധ്യാപകർ; ഉടുമ്പഞ്ചോല ഹൈസ്‌കൂളിലെ യുപി വിദ്യാർഥികൾ ദുരിതത്തിൽ - Government school charges fees

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.