തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്‍റെ നാലാം വാർഷികം മുഖ്യമന്ത്രി പിണറായി വിജയൻ കേക്ക് മുറിച്ച് ആഘോഷിച്ചു. സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു ആഘോഷം. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് കേക്ക് മുറിച്ചത്.
മന്ത്രിസഭ യോഗത്തിന് ശേഷമായിരുന്നു ആഘോഷം. 2021 മെയ് 20 നായിരുന്നു രണ്ടാം പിണറായി സർക്കാർ തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലകൾ ഏറ്റെടുക്കുന്നത്. കൊവിഡ് കാലമായതിനാൽ കനത്ത നിയന്ത്രണങ്ങളിൽ 300 ഓളം പേർ മാത്രം പങ്കെടുത്തായിരുന്നു ചടങ്ങ്.
കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേയ്ക്ക് കുതിയ്ക്കുകയാണെന്ന് നാലാം വാർഷിക ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. സാമൂഹ്യക്ഷേമവും സാമ്പത്തിക വികസനവും ഒരേ പ്രാധാന്യത്തോടെ നടപ്പാക്കുന്ന നമ്മുടെ നാടിനെ ദേശീയതലത്തിൽ നിരവധി അംഗീകാരങ്ങൾ നേടിയെത്തിയെത്തിയെന്ന് പോസ്‌റ്റിലൂടെ പറഞ്ഞ മുഖ്യമന്ത്രി സർക്കാരിന്‍റെ വികസന നേട്ടങ്ങളും വിശദീകരിച്ചു.
നാടിന്‍റെ നന്മയാഗ്രഹിച്ച് സർക്കാരിനൊപ്പം നിൽക്കുന്നവർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ടാണ് ഫേസ്ബുക് പോസ്‌റ്റ് അവസാനിക്കുന്നത്.
ALSO READ : യാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി