വൈത്തിരി: ചുണ്ടേൽ ആനപ്പാറയിലെ കടുവകളെ പിടികൂടാൻ കർണാടകത്തിൽ നിന്ന് ഭീമൻകൂട് എത്തിച്ചു. ആനപ്പാറയിലെ തള്ളക്കടുവയെയും മൂന്ന് കുട്ടികളെയും പിടിക്കാൻ 32 അടി നീളവും 10 അടിവീതം വീതിയും ഉയരവുമുള്ള കൂടാണ് എത്തിച്ചത്. സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ രാമൻ്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്‌ച മൈസൂരിലെത്തി കൂട് കൈപ്പറ്റുകയും ചൊവ്വാഴ്‌ച കൂട് സ്ഥാപിക്കുകയായിരുന്നു.
ആനപ്പാറയിലും പരിസരപ്രദേശങ്ങളിലുമായി കടുവകളുടെ സാന്നിധ്യം കൂടുതലുള്ള പ്രദേശങ്ങൾ നിരീക്ഷിച്ച ശേഷമാണ് കൂട് സ്ഥാപിച്ചത്. ഒരാഴ്‌ചയായി ആനപ്പാറയിലെ നിവാസികൾ കടുവപ്പേടിയിൽ കഴിയാൻ തുടങ്ങിയിട്ട്. കഴിഞ്ഞ തിങ്കളാഴ്‌ച ഹാരിസൺ എസ്‌റ്റേറ്റ് ബംഗ്ലാവിന് സമീപം കടുവ മൂന്ന് പശുക്കളെ കൊന്നതോടെയാണ് കടുവപ്പേടി തുടങ്ങുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുടർന്നുള്ള നിരീക്ഷണത്തിലാണ് പ്രദേശത്തുള്ളത് തള്ളക്കടുവയും കുട്ടികളുമാണെന്ന് വ്യക്തമായത്. വനംവകുപ്പിൻ്റെ നിരീക്ഷണക്യാമറയിൽ കടുവയുടെ ചിത്രങ്ങളും ലഭിച്ചിരുന്നു. എന്നാൽ, തള്ളക്കടുവയും കുട്ടികളുമായതിനാലാണ് പെട്ടെന്ന് കൂടുവെയ്ക്കാൻ സാധിക്കാതെ പോയത്.
കൂടുവെച്ചാൽ തള്ളക്കടുവയോ കുട്ടികളോ ഏതെങ്കിലും ഒന്നുമാത്രമായി കുടുങ്ങിയാൽ മറ്റു കടുവകൾ അക്രമാസക്തമാകാനിടയുണ്ടെന്ന പ്രതിസന്ധിയായിരുന്നു മുന്നിലുണ്ടായിരുന്നത്. സമാനപ്രശ്‌നം കർണാടകത്തിലുണ്ടായപ്പോൾ വലിയ കൂടുവച്ച് പിടിക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരമേഖല സിസിഎഫ്, കേരള ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവരുടെയടക്കം ഇടപെടലിൽ കൂടെത്തിച്ചത്.
Also Read: കോന്നിയിൽ വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങി