ETV Bharat / state

ദുബായില്‍ വാഹനത്തിന്‍റെ ടയര്‍ പൊട്ടിത്തെറിച്ച് 5 വയസുകാരി മരിച്ചു; അപകടം അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് വരുംവഴി - Five year old girl died

വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

Dubai Car accident  കാറിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചു  അഞ്ചുവയസുകാരി മരിച്ചു  Five year old girl died  5 year old died in Car accident
Dubai Accident
author img

By ETV Bharat Kerala Team

Published : Feb 24, 2024, 4:00 PM IST

പത്തനംതിട്ട: ദുബായിൽ വാഹനത്തിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ അടൂർ സ്വദേശിയായ അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം. ദുബായ് എമിറേറ്റ്സ് എയര്‍ലൈന്‍സ് ജീവനക്കാരനായ അടൂര്‍ മണക്കാല സ്വദേശി ജോബിന്‍ ബാബു വര്‍ഗീസിന്‍റെയും സോബിന്‍ ജോബിന്‍റെയും മകള്‍ നയോമി ജോബിന്‍ ആണ് മരിച്ചത്. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി വണ്‍ വിദ്യാര്‍ഥിനിയാണ്.ഫെബ്രുവരി 23 വെള്ളിയാഴ്ച്ചയാണ് അപകടം സംഭവിച്ചത്.

കേരളത്തിൽ നിന്നും രക്ഷിതാക്കള്‍ക്കൊപ്പം അവധി കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു. ദുബായ് വിമാനത്താവളത്തില്‍ നിന്ന് താമസ സ്ഥലത്തേക്ക് വരുന്ന വഴി റാഷിദിയയില്‍ വച്ച് വാഹനത്തിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഷാര്‍ജയിലാണ് കുടുംബം താമസിക്കുന്നത്. നയോമിയുടെ ഇരട്ട സഹോദരന്‍ നീതിന്‍ ജോബിനും ഷാർജ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിയാണ്. മറ്റൊരു സഹോദരി നോവ ജോയ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.