ഇടുക്കി : മാത്യു കുഴല്‍നാടനെതിരെ എഫ്‌ഐആര്‍. ചിന്നക്കനാലിലെ ഭൂമി ഇടപാടിലാണ് മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ ഇടുക്കി വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്‌റ്റർ ചെയ്‌തത്. വിജിലന്‍സ് യൂണിറ്റാണ് എഫ്‌ഐആര്‍ രജിസ്‌റ്റർ ചെയ്‌തത്. ക്രമക്കേട് അറിഞ്ഞിട്ടും ഭൂമി വാങ്ങിയെന്ന് എഫ്ഐആര്‍.
ആകെ 21 പ്രതികളാണ് കേസിലുള്ളത്. മാത്യു കുഴല്‍നാടന്‍ പതിനാറാം പ്രതിയാണ്. 2012-ലെ ദേവികുളം തഹസില്‍ദാര്‍ ഷാജിയാണ് കേസിൽ ഒന്നാംപ്രതി.
ആധാരത്തില്‍ വിലകുറച്ച് ഭൂമി രജിസ്‌ട്രേഷന്‍ നടത്തിയെന്ന സിപിഎം എറണാകുളം ജില്ല സെക്രട്ടറി നല്‍കിയ പരാതിയിലാണ് ഈ ഭൂമിയില്‍ പരിശോധന നടത്തുകയും നടപടികളിലേക്ക് കടക്കുകയും ചെയ്‌തത്. ഈ ഭൂമിയില്‍ ക്രമക്കേട് നടന്നതായി തനിക്ക് അറിയില്ലെന്നാണ് മാത്യു കുഴല്‍നാടന്‍ പറഞ്ഞിരുന്നത്. കൃത്യമായ ആധാരം പരിശോധിച്ച ശേഷമാണ് താന്‍ പണം നല്‍കി ഭൂമി വാങ്ങുന്നതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. ഇതിനുള്ള രേഖകള്‍ തന്‍റെ പക്കലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.