ETV Bharat / state

പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവം ; പൊലീസുകാർക്കെതിരെ നരഹത്യയ്ക്ക് കേസ് - court

പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് കോടതി. മരിച്ച വിദ്യാര്‍ത്ഥിയുടെ മാതാവിന്‍റെ ഹർജിയിലാണ് കേസെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഫർഹാസ് ചികിത്സയിലിരിക്കെ ഓഗസ്‌റ്റ് 29 നാണ് മരിച്ചത്.

police case  filed case against police officers  പൊലീസുകാര്‍ക്കെതിരെ കേസ്  farhas death  court  court took action against police
പൊലീസുകാർക്കെതിരെ നരഹത്യയ്ക്ക് കേസ്
author img

By ETV Bharat Kerala Team

Published : Jan 27, 2024, 3:48 PM IST

കാസർകോട് : കുമ്പളയിൽ പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് കോടതി. മരിച്ച ഫർഹാസിന്‍റെ മാതാവിന്‍റെ ഹർജിയിലാണ് കേസെടുത്തത്. കുമ്പള എസ് ഐ ആയിരുന്ന രജിത്ത്, രണ്ട് സിപിഒ എന്നിവർക്കെതിരെയാണ് കോടതി നരഹത്യ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്.

പൊലീസ് ഉദ്യോഗസ്ഥർക്ക് കോടതി സമൻസ് അയച്ചു. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ കാഞ്ഞങ്ങാട് ഹൈവേ പൊലീസിലേക്ക് സ്ഥലം മാറ്റിയിരുന്നു. അംഗഡിമുഗര്‍ ഗവ. ഹയർ സെക്കന്‍ററി സ്‌കൂളിൽ പഠിക്കുന്ന ഫർഹാസും നാല് സുഹൃത്തുക്കളും സഞ്ചരിച്ച കാറാണ് പൊലീസ് പിന്തുടരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ പ്ലസ് ടു വിദ്യാര്‍ഥി ഫർഹാസ് ചികിത്സയിലിരിക്കെ ഓഗസ്‌റ്റ് 29 നാണ് മരിച്ചത്.

സംഭവത്തിൽ ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നരഹത്യാ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചിരുന്നു. എസ് ഐ അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ പൊലീസ് വിസമ്മതിച്ചതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് കണ്ടെത്തിയ കോടതി ഹർജി ഫയലിൽ സ്വീകരിക്കുകയായിരുന്നു. സംഭവത്തിൽ ആറ് ദൃക്‌സാക്ഷികളുടെ മൊഴി നേരത്തെ കോടതി രേഖപ്പെടുത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.