ETV Bharat / state

തൃശൂര്‍ ഡിസിസി ഓഫിസിൽ കൂട്ടത്തല്ല്: ഓഫിസ് സെക്രട്ടറിക്ക് മര്‍ദനം - Fight In Thrissur DCC Office

തൃശൂര്‍ ഡിസിസി ഓഫിസില്‍ കെ.മുരളീധരൻ വിഭാഗവും ജോസ് വള്ളൂർ വിഭാഗവും തമ്മിൽ കൂട്ടത്തല്ല്. ഓഫിസ് സെക്രട്ടറി സജീവന് പരിക്ക്. കൈയ്യാങ്കളി കെ മുരളീധരന്‍റെ തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍.

CONGRESS WORKERS FIGHT IN THRISSUR DCC OFFICE  K MURALEEDHARAN  CLASH BETWEEN CONGRESS WORKER  തൃശൂര്‍ ഡിസിസി ഓഫീസിൽ കൂട്ടത്തല്ല്
FIGHT IN THRISSUR DCC OFFICE (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 7, 2024, 10:56 PM IST

ഡിസിസി ഓഫിസിൽ കൂട്ടത്തല്ല് (ETV Bharat)

തൃശൂര്‍: ഡിസിസി ഓഫിസിൽ പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ല്. കെ മുരളീധരന്‍റെ അനുയായിയും ഡിസിസി സെക്രട്ടറിയുമായ സജീവൻ കുരിയച്ചിറയ്‌ക്ക്‌ മര്‍ദനം. പരിക്കേറ്റ സജീവനെ ആശപത്രിയില്‍ പ്രവേശിപ്പിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യോഗമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.

ഡിസിസി പ്രസിഡന്‍റ്‌ ജോസ് വള്ളൂരിന്‍റെ നേതൃത്വത്തിലുള്ള സംഘം മര്‍ദിച്ചുവെന്നാണ് സജീവന്‍റെ പരാതി. സജീവനെ മര്‍ദിച്ചത് ചോദ്യം ചെയ്യാന്‍ കൂടുതല്‍ പ്രവര്‍ത്തകരെത്തിയതോടെയാണ് കൂട്ടത്തല്ലുണ്ടായത്. ഡിസിസി പ്രസിഡന്‍റിന്‍റെ മുറിയിലേക്ക് കയറാന്‍ ശ്രമിച്ചവരെ തടഞ്ഞതാണ് കയ്യാങ്കളിയിലേക്ക്‌ നയിച്ചതെന്നാണ്‌ വിവരം. ജോസ് വള്ളൂര്‍ തന്‍റെ കഴുത്തില്‍ പിടിച്ചെന്നും മര്‍ദിച്ചതിന്‍റെ കാരണം അറിയില്ലെന്നും ഓഫിസ് സെക്രട്ടറി പറഞ്ഞു.

അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ കെ മുരളീധരനും പങ്കുണ്ടെന്ന നിഗമനത്തിലാണ് പാര്‍ട്ടി നേതൃത്വം. സ്ഥാനാര്‍ഥിയെന്ന നിലയില്‍ മുരളീധരന്‍റെ ഭാഗത്ത് നിന്നും വീഴ്‌ചകളുണ്ടായിട്ടുണ്ട്. മുരളീധരനെ കാലുവാരി തോല്‍പ്പിച്ചതല്ലെന്ന വിലയിരുത്തലിലാണ് കെപിസിസി.

ALSO READ: വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ നിന്നും ഒഴിവാക്കിയതിനെ ചൊല്ലി തര്‍ക്കം: രണ്ട് യുവാക്കളെ കുത്തിക്കൊന്നു, ബിജെപി നേതാവടക്കം കസ്റ്റഡിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.