ETV Bharat / state

'വിശപ്പ് അടങ്ങിയ മുഖങ്ങളാണ് മുന്നോട്ടുള്ള പ്രചോദനം'; തൊഴിലുറപ്പ് ജോലി ചെയ്‌ത് പാവപ്പെട്ടവൻ്റെ വിശപ്പടക്കി വീട്ടമ്മ - Jalaja feed the needy

author img

By ETV Bharat Kerala Team

Published : Mar 27, 2024, 9:36 PM IST

ആരോരുമില്ലാത്ത വിശക്കുന്ന വയറുകൾക്ക് ആശ്വാസമായി കൊല്ലം കല്ലുംതാഴം സ്വദേശി ജലജ. ഉച്ചയൂണ് വിതരണം കല്ലുംതാഴം ബസ്‌സ്റ്റോപിലെ ആൽമരത്തിനടുത്ത്.

FOODSUPLY IN KOLLAM  JALAJA FEED THE NEEDY  JALAJA SPEND HER WAGE TO SERVE FOOD  A LADY SERVE FOOD TO WHO HAD NO ONE
Fifty Six Years Old Jalaja Who Spends Half Her Daily Wage to Serve Food to Those Who Had No One
തൊഴിലുറപ്പ് ജോലി ചെയ്‌ത് പാവപ്പെട്ടവൻ്റെ വിശപ്പടക്കി വീട്ടമ്മ

കൊല്ലം: കല്ലുംതാഴം ബസ്‌ സ്‌റ്റോപിലെ ആൽമരത്തിനടുത്ത് എന്നും ഉച്ചയ്ക്ക് കൃത്യം 12.30 ന് ജലജ എത്തും. വഴിയോരത്തെ വിശക്കുന്ന വയറുകൾക്ക് ആശ്വാസമായി. ചോറും ഒഴിച്ച് കറിയും തോരനും അച്ചാറും വയറ് നിറയും വരെ കഴിക്കാം. എല്ലാം തികച്ചും സൗജന്യം. ഭക്ഷണം കഴിക്കാനുള്ള പാത്രവും കുടിവെള്ളവും ഗ്ലാസും ഒപ്പം കൊണ്ടുവരും.

ഇക്കഴിഞ്ഞ ഡിസംബർ ഒന്നുമുതലാണ് കല്ലുംതാഴം പാൽകുളങ്ങര ഉണ്ണിക്കണ്ണൻ ഹൗസിൽ ജലജ (56) ഇവിടെ ഭക്ഷണം വിളമ്പി തുടങ്ങിയത്. ശ്രീനാരായണപുരം മഹാവിഷ്‌ണു ക്ഷേത്രത്തിന് സമീപം ആലിൻച്ചുവടിനടുത്ത് ടാർപ്പായകൊണ്ട് മറച്ച ഷെഡിലാണ് ആഹാരം വിളമ്പുന്നത്. അതിജീവനം എന്ന ബോർഡ് ഷെഡിൽ പതിപ്പിച്ചിട്ടുണ്ട്.

രോഗികളും വീടില്ലാത്തവരുമായി നിരവധി പേരാണ് ആഹാരവുമായുള്ള ജലജയുടെ വരവും കാത്തിരിക്കുന്നത്. ഈ ഊണുകൊണ്ട് വിശപ്പടക്കുന്ന കുടുംബങ്ങൾ പോലുമുണ്ട്. ആവശ്യക്കാർക്ക് ചോറ് പൊതിഞ്ഞും കൊടുക്കും. കിളികൊല്ലൂർ സ്വദേശിയായ തുളസീഭായ് (60) സഹായിയായി ജലജയ്ക്കൊപ്പം തന്നെയുണ്ട്.

വ്യാഴവും ഞായറും ഒഴികെ ബാക്കി എല്ലാദിവസവും മുടക്കമില്ലാതെ ഉച്ചയൂണുമായി ഇവ‌ർ എത്തും. ഇരുപത്തിയഞ്ചുപേർക്കുള്ള ആഹാരമാണ് തയ്യാറാക്കുന്നത്. അതിൽ കൂടുതൽ ആളുകൾ എത്തിയാലും ആഹാരം കഴികാതെ മടങ്ങേണ്ടി വരില്ല. എല്ലാവരെയും അന്നമൂട്ടിയ ശേഷമേ ജലജ കഴിക്കൂ.

കഴിഞ്ഞ പത്തുവ‌ർഷമായി ഓച്ചിറ പടനിലത്ത് വൃശ്ചികോത്സവത്തിന് പന്ത്രണ്ട് ദിവസം സൗജന്യമായി ഭക്ഷണം നൽകുന്നുണ്ട്. തയ്യൽ ജോലി ചെയ്‌തും തൊഴിലുറപ്പിനുപോയുമാണ് ഭക്ഷണച്ചെലവിനുള്ള തുക കണ്ടെത്തുന്നത്. ഇടയ്ക്ക് പരിചയക്കാർ പച്ചക്കറിയും മറ്റും സൗജന്യമായി കൊടുക്കാറുണ്ട്.

രാവിലെ 6.30 മുതൽ പാചകം തുടങ്ങും. ഉച്ചയ്ക്ക് 12 മണിയോടെ ജോലി പൂർത്തിയാക്കി ആൽമരത്തിനടുത്തെത്തും. വിറകടുപ്പിലാണ് പാചകം. ശ്രീനാരായണപുരം ക്ഷേത്രത്തിന് സമീപം ഗോപാലിന്‍റെ വീടിന്‍റെ വർക് ഏരിയയിലാണ് പാചകം ചെയ്യുന്നത്. മക്കളായ ജയശ്രീയും അഖിൽകുമാറും അരുൺകുമാറും അമ്മയ്ക്ക് കട്ടസപ്പോർട്ട് നൽകി ഒപ്പമുണ്ട്. ബന്ധുകളുടെയും സഹായമുണ്ട്.

വിശപ്പും കഷ്‌ടപ്പാടും നിറഞ്ഞതായിരുന്നു ജലജയുടെ ബാല്യകാലം. അംഗപരിമിതയായ അമ്മ ചെല്ലമ്മ ഓച്ചിറ പടനിലത്തെ അന്തേവാസിയായിരുന്നു. അച്ഛൻ ശിവരാമന് ക്ഷേത്ര പരിസരത്ത് പെട്ടിക്കടയായിരുന്നു. ഭിക്ഷയെടുത്തും പെട്ടികടയിലെ വരുമാനവും കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. ചിലദിവസങ്ങളിൽ മുഴുപ്പട്ടിണിയായിരിക്കും. അതുകൊണ്ടു തന്നെ വിശപ്പിന്‍റെ വില ജലജയ്ക്ക് നന്നായി അറിയാം.

വിശക്കുന്നവർക്ക് ആഹാരം നൽകണമെന്നുള്ളത് അമ്മയുടെ ആഗ്രഹമായിരുന്നു. സ്വന്തമായി വരുമാനമായതോടെ അത് സഫലമാക്കി. എഴുന്നേറ്റ് നിൽക്കാൻ കഴിയുന്നിടത്തോളം ആഹാരം നൽകണമെന്നാണ് ആഗ്രഹം. "വിശപ്പടങ്ങിയ മുഖങ്ങളാണ് മുന്നോട്ടുള്ള പ്രചോദനം. മതി എന്ന് മനസറിഞ്ഞ് പറയുന്നത് അന്നത്തിന് മുന്നിൽ മാത്രമാണ്. ആ തൃപ്‌തിയാണ് സന്തോഷം." ജലജ പറഞ്ഞു.

Also Read: 'നിറവ്' : വിദ്യാര്‍ഥികളുടെ സ്നേഹപ്പൊതിച്ചോറ് ; വിശക്കുന്നവന് അന്നമൂട്ടി ബസേലിയസ് കോളജ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.