തിരുവനന്തപുരം : പനി ബാധിച്ച് സംസ്ഥാനത്ത് മൂന്ന് മരണം. 11050 പേരാണ് ഇന്ന് പനി ബാധിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. ആരോഗ്യ വകുപ്പിന്‍റെ കണക്കു പ്രകാരം 66000 ത്തിലേറെ പേർ പനിക്ക് ചികിത്സ തേടി. 420 പേരാണ് ഇന്ന് രോഗം സംശയിച്ച് ചികിത്സ തേടിയത്.
159 പേർക്ക് ഡെങ്കിപ്പനി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 42 പേർക്ക് എച്ച്1 എൻ1ഉം ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എട്ട് പേർക്ക് എലിപ്പനിയും 32 പേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു. 75 പേരായിരുന്നു ജൂൺ മാസം പനി ബാധിച്ച് മരിച്ചത്. ജൂൺ 30 ന് ശേഷം ഇന്നാണ് പനി കണക്കുകൾ ആരോഗ്യ വകുപ്പ് പരസ്യപ്പെടുത്തുന്നത്.
പകർച്ച പനി വ്യാപനത്തിൽ പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയം ഉൾപ്പെടെ അവതരിപ്പിച്ചിരുന്നു. ഇതിന് ശേഷവും ആരോഗ്യ വകുപ്പ് ഇതു പരസ്യപ്പെടുത്തിയിരുന്നില്ല. അമീബിക് മസ്‌തിഷ്‌ക ജ്വരത്തിനെതിരെ കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിരുന്നു.
ALSO READ: ഡെങ്കിപ്പനി രണ്ടാമതും വന്നാൽ സങ്കീർണമാകും, അതീവ ജാഗ്രത വേണം: മന്ത്രി വീണ ജോർജ്