ETV Bharat / state

മകൾക്ക് പെരുന്നാൾ സമ്മാനം നൽകാനെത്തിയ പിതാവിന് ക്രൂരമർദനം; സംഭവം ചേലക്കര സൂപ്പിപ്പടിയിൽ - Father Brutally Beaten Up - FATHER BRUTALLY BEATEN UP

ബന്ധുക്കളുടെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ സുലൈമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

CHELAKKARA HOUSE ATTACK  പിതാവിന് ക്രൂരമർദനം  Thrissur Latest News  Thrissur Crime news
FATHER BRUTALLY BEATEN UP (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 17, 2024, 1:40 PM IST

Updated : Jun 17, 2024, 2:10 PM IST

പിതാവിന് ക്രൂരമർദ്ദനം (ETV Bharat)

തൃശൂര്‍: ചേലക്കര സൂപ്പിപ്പടിയിൽ ഭാര്യാഗൃഹത്തിൽ മകൾക്ക് പെരുന്നാൾ സമ്മാനം നൽകാനെത്തിയ പിതാവിന് ക്രൂരമർദനം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം സൂപ്പിപ്പടിയിലെ ഭാര്യാഗൃഹത്തിൽ എത്തിയ ചേലക്കോട് സ്വദേശി സുലൈമാൻ എന്ന യുവാവിനാണ് ബന്ധുക്കളിൽ നിന്ന് മർദനമേറ്റത്.

വീട്ടുകാരുമായി കുറച്ചു നാളായി സുലൈമാൻ അകന്നു താമസിക്കുകയായിരുന്നു. സുലൈമാൻ്റെ മകൾക്ക് പെരുന്നാൾ വസ്ത്രങ്ങളുമായി എത്തിയപ്പോൾ നടന്ന വാക്ക് തർക്കമാണ് സംഭവത്തിന് ഇടയാക്കിയത്. ഗുരുതരമായി പരിക്കേറ്റ സുലൈമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO READ: മദ്യപിക്കുന്നതിനിടെ തർക്കം ; സുഹൃത്തുക്കളുടെ മർദനമേറ്റ് യുവാവ് മരിച്ചു

Last Updated : Jun 17, 2024, 2:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.